ന്യൂഡല്‍ഹി; ഒരു ആര്‍ട്ടിസ്റ്റ് അവരുടെ ചെറുപ്പകാലത്ത് വരച്ച ഒരു സൃഷ്ടിക്ക് അദ്ദേഹം മണ്‍മറഞ്ഞ് പതിറ്റാണ്ടുകള്‍ക്ക് ശേഷം കോടികള്‍ക്ക് ലഭിക്കുക. അതൊരു അത്ഭുതമായി തോന്നുമെങ്കിലും ഇവിടെ അതൊരു അത്ഭുതമല്ല. സാധാരണ കാര്യമാണ്. കാര്യം അവര്‍ ജീവന്‍ നല്‍കിയ പല ചിത്രങ്ങളും പില്‍ക്കാലത്ത് കോടികളാണ് നേടിയത്.
സിഖ്-ഹംഗേറിയന്‍ പെയിന്ററായ അമൃത ഷേര്‍ ഗില്ലിന്റെ ‘ദി സ്റ്റോറി ടെല്ലര്‍’ എന്ന ചിത്രത്തിനാണ് റെക്കോര്‍ഡ് തുക ലഭിച്ചത്. ഏകദേശം 61.8 കോടി രൂപയാണ് അവര്‍ 1937 പൂര്‍ത്തിയാക്കിയ ചിത്രത്തിന് ലഭിച്ചത്.
ഇതോടെ ഏറ്റവും അധികം തുക ലഭിച്ച ഇന്ത്യന്‍ പെയിന്റിംഗ് എന്ന ഖ്യാതിയും ദി സ്റ്റോറി ടെല്ലര്‍’ എന്ന ചിത്രം സ്വന്തമാക്കി. ലേലത്തിലൂടെയാണ് ഇത്രയും വില ലഭിച്ചത്. ഓയില്‍ പെയിന്റിംഗ് മറികടന്നത് സയിദ് ഹയദര്‍ റാസയുടെ ‘ജസ്റ്റേഷന്‍’ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ്. 51.7 കോടി രൂപയാണ് ഈ ചിത്രത്തിന് ലഭിച്ചത്.
ഓബ്‌റോയില്‍ നടന്ന സഫ്‌റോണ്‍ആര്‍ട് സെയിലിലാണ് ചിത്രം വിറ്റുപോയത്. ഷേര്‍ ഗില്‍ 1941-ല്‍ തന്റെ 28-ാം വയസിലാണ് മരിക്കുന്നത്. ആഗോളതലത്തില്‍ അവരുടെ സൃഷ്ടികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. വിജയിച്ച ചുരുക്കം ചില ഇന്ത്യന്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായിരുന്നു അവര്‍. സങ്കടപ്പെട്ടിരിക്കുന്ന യുവതികളെയാണ് ചിത്രത്തില്‍ വരച്ചിരിക്കുന്നത്. അമൃതയുടെ തന്നെ വില്ലേജ് ഗ്രൂപ്പ് എന്ന ചിത്രം 2006-ല്‍ 6.9 കോടി രൂപയ്‌ക്കാണ് വിറ്റുപോയത്.
1913-ല്‍ സിഖ് പിതാവിനും ഹംഗേറിയന്‍ മാതാവിനുമാണ് അമൃത ജനിക്കുന്നത്. യൂറോപ്പിലും ഇന്ത്യയിലുമായിരുന്നു അവരുടെ ജീവിതം.ഫ്രാന്‍സിലെ എകോള്‍ ഡെസ് ആര്‍ട്‌സ് സ്‌കൂളില്‍ പഠിച്ച അവര്‍ അവിടെ പെയിന്റിംഗിന് സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഏഷ്യനായി. വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ അവള്‍ വരച്ച നഗ്ന ചിത്രങ്ങളും ഏറെ പ്രശംസ നേടിയിരുന്നു.
25-ാം വസയിലാണ് അവര്‍ ഇന്ത്യയിലേക്ക് മാറിയത്. ‘യൂറോപ്പ് പിക്കാസോ, മാറ്റിസ്, ബ്രാക്ക് തുടങ്ങി നിരവധി പേരുടേതാണും ഇന്ത്യ എന്റേത് മാത്രമെന്നും പറഞ്ഞാണ് അവര്‍ പാരീസിനോട് വിട പറയുന്നത്.
Comments