പട്ന: രാജ്യസഭാ എം.പി സതീഷ് ചന്ദ്ര ദുബെയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബീഹാറിലെ പട്നയിലെ ഗാന്ധി-സേതു പാലത്തിലാണ് അപകടം. ബിജെപി എം.പി സഞ്ചരിച്ചിരുന്ന കാര്‍ പാട്നയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.ഹജിപൂരില്‍ നിന്ന് പാട്നയിലേക്ക് വരുന്നതനിടെയായിരുന്നു അപകടം. എംപിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അപകടത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും കാര്‍ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48-കാരനായ ബിജെപി എംപി സതീഷ് ചന്ദ്ര ദുബെ 2022 ല്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നേരത്തെ ബീഹാറിലെ വാല്മീകി നഗര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാ എംപിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments