തിരുവനന്തപുരം; എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാർച്ച് 4 മുതൽ മാർച്ച് 24 വരെയാണ് പരീക്ഷ നടക്കുക. ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ മൂല്യനിർണയ ക്യാമ്പുകളും നടത്തും. പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ മാർച്ച് 1 മുതൽ 26 വരെ നടത്താനാണ് തീരുമാനം. അതേസമയം 25-ന് തുടങ്ങാനിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ഈ പരീക്ഷകൾ ഓക്ടോബർ 9,10,11,12,13 തീയതികളിൽ നടത്തും. എസ്എസ്എൽസി മോഡൽ പരീക്ഷകൾ 2024 ഫെബ്രുവരി 19 മുതൽ 23 വരെയാണ് നടത്തുക.
Comments