മലയാളികളുടെ ഇഷ്ട നടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച താരം ഇപ്പോൾ പുതിയ തമിഴ്, മലയാളം ചിത്രങ്ങളുടെ തിരക്കിലാണ്. ഇതിനിടയിൽ താരം പങ്കുവെച്ച ചിത്രമാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഉലക നായകൻ കമൽഹാസനുമായി ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. താൻ ഏറെ ആരാധിക്കുന്ന താരത്തെ നേരിട്ടു കണ്ടതിലുള്ള സന്തോഷത്തിലാണ് ഉണ്ണി. ‘ ‘നിങ്ങൾ എന്നെ വിശ്വസിക്കണം, എന്റെ അടുത്തു നിൽക്കുന്നത് ഉലകനായകൻ കമൽഹാസനാണെന്ന് അറിഞ്ഞ നിമിഷം മുതൽ ഒരു 5 സെക്കൻഡ് നേരം ഞാൻ ശ്വാസം അടക്കി പിടിച്ച് നിന്നു. അദ്ദേഹം എനിക്ക് ഷേക്ക് ഹാൻഡും ആലിംഗനവും തന്നു. പക്ഷേ അതു തെളിയിക്കാൻ എന്റെ പക്കൽ ചിത്രങ്ങൾ ഇല്ല’.ഉണ്ണിമുകുന്ദൻ ഫോസ്ബുക്കിൽ കമൽഹാസനുമായി നിൽക്കുന്ന ചിത്രത്തിനോടൊപ്പം കുറിച്ചു.
വെട്രിമാരൻ തിരക്കഥയെഴുതി ദൂരൈ സെന്തിൽകുമാർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ സൂരി ശശികുമാരിനോടൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഗന്ധർവ ജൂനിയർ എന്നിവയാണ് വരാനിരിക്കുന്ന സിനിമകൾ.
Comments