വിരാഡ് വിശ്വകർമ്മദേവനും ഋഷി പഞ്ചമിയും
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

വിരാഡ് വിശ്വകർമ്മദേവനും ഋഷി പഞ്ചമിയും

ഈ വര്ഷം ഋഷി പഞ്ചമി 2023 സെപ്റ്റംബർ 20 ബുധനാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 08:00 am IST
FacebookTwitterWhatsAppTelegram

പ്രപഞ്ചസൃഷ്ടാവും തേജോരൂപനും സകല കർമ്മ ദായകനുമായവിശ്വകർമ്മദേവൻ സ്വയംഭൂ വിരാഡ് പുരുഷനാണ്.പരബ്രഹ്മവും പഞ്ചമുഖനുമായ ദേവൻ സകല ചരാചര സൃഷ്ടാവുമാണ്. പഞ്ചമുഖ ശിവബ്രഹ്മ്ഹ്മനായ വിശ്വകർമ്മ ദേവൻ മുപ്പത്തിമുക്കോടി ദേവതകളിലും ചൈതന്യ ധന്യമായി നിലകൊള്ളുന്നു. വിശ്വകർമ്മദേവൻ പഞ്ച മുഖനായതുകൊണ്ട് ‘പഞ്ചം’ എന്നത് വിശ്വ കർമ്മ കുലത്തിന്റ അടയാള മുദ്രയാണ്.
വൈദികകാലത്ത് വേദങ്ങൾ പഠിപ്പിച്ചിരുന്നതും പ്രചരിപ്പിച്ചിരുന്നതും കൈകാര്യം ചെയ്തിരുന്നതും വിശ്വകർമ്മ പുരോഹിതന്മാരായിരുന്നു വേദങ്ങൾ പഠിപ്പിക്കുന്നതിന് വിദ്യാപീഠങ്ങൾ ഉണ്ടായിരുന്നു.’പഞ്ചായത്ത്’ എന്ന സമ്പ്രദായം ലോകത്തിന് മാതൃകാപരമായി ആദ്യം പ്രാവർത്തികമാക്കിയത് വിശ്വകർമ്മ സമൂഹമാണ് .’പഞ്ചാംഗം’ എന്ന ജ്യോതിഷ ഗണിതശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളും വിശ്വകർമ്മജരാണ് പുരോഹിതന്മാരായിരുന്നു. വിശ്വബ്രാഹ്മണൻ എന്നായിരുന്നു  വൈദികകാലത്ത് അറിയപ്പെട്ടിരുന്ന വിശ്വകർമ്മകുലം അറിയപ്പെട്ടിരുന്നത്. അഞ്ച് ‘ശിരസ്സും’ പത്ത് കൈകളും ഉള്ള ദേവന്റെ സന്തതിപരമ്പരകളായ വിശ്വകർമ്മജർ കലയിലും സാഹിത്യത്തിലും ശാസ്ത്രത്തിലും അതിനിപുണന്മാരാണ്.

ജ്ഞാന വൈഭവവും കലാവൈഭവവും ശാസ്ത്ര വൈഭവവും ഒന്നിച്ച് കലർന്ന രക്തം കുടികൊള്ളുന്ന ഒരു മനുഷ്യ സമൂഹമാണ് വിശ്വകർമജർ . അതുകൊണ്ടാണ് ഈ മേഖലകളിൽ ഈ സമൂഹം ഇന്നും പ്രബുദ്ധതയോടെ പ്രബലതായോടെ നിലനിൽക്കുന്നത്. കടൽ വഴി, കര വഴി, ആകാശമാർഗ്ഗം ഓടുന്ന വാഹനങ്ങൾ നിർമ്മിച്ച് വരുണസഭ, യമസഭ ആയോദ്ധ്യാ നഗരം, ലങ്കാനഗരം എന്നിവ നിർമ്മിച്ചു കൂടാതെ മഹാമേരുവിന് നടുവിൽ ബ്രഹ്മാവിന് വസിക്കാൻ മേനാവതി നഗരവും, ഭഗവാൻ വിഷ്ണുവിന് വസിക്കാൻ വൈകുണ്ടവും , ഭഗവാൻ ശിവനുവസിക്കാൻ കൈലാസവും വിശ്വകർമ്മ ദേവൻ നിർമിച്ചു നൽകി.. കുബേരന് പുഷ്പക വിമാനം നിർമ്മിച്ചു നൽകിയതും വിശ്വകർമ്മ ദേവനാണ്. മായാനഗരം നിർമ്മിച്ച അർജുനന് നൽകി. കൂടാതെ ഇന്ന് ഭാരതത്തിൽ ഉടനീളം നിലകൊള്ളുന്ന മഹാക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും നിർമ്മിച്ച് നമ്മുടെ സംസ്കാരത്തിന് ഒരു ആധുനിക മുഖം നൽകാൻ വിശ്വകർമ്മ ദേവന് കഴിഞ്ഞു..

ഭാരതത്തിന്റെ പുരാണ ഇതിഹാസ കൃതികൾ ആയ രാമായണം, ഭാഗവതം, സ്കന്ദപുരാണം, ശില്പിശാസ്ത്രം, തുടങ്ങിയ മഹത് ഗ്രന്ഥങ്ങളിൽ വിശ്വകർമ ദേവന്റെ സംഭാവനകളെ പറ്റി പലയിടങ്ങളിലായി അടയാളപ്പെടുത്തിയിട്ടുണ്ട്. പഞ്ചമുഖ സ്വരൂപനായ ദേവന്റെ അഞ്ചു മുഖങ്ങളിൽ നിന്നും സൃഷ്ടിച്ച അഞ്ച് ഋഷിമാരെ ദേവൻ ഭൂമിയിലേക്ക് അയച്ചു മാനവ സംസ്കാരത്തിന് നവ്യ മുഖം നൽകി. ദേശവാസികളെ സംസ്കാരം കൊണ്ടും തൊഴിൽകൊണ്ടും പ്രബുദ്ധതയോടെ വളർത്തിയെടുക്കാൻ മനു – മയ – ത്വഷ്ട – ശില്പി – വിശ്വജ്ഞ എന്നീ 5 സനാതന ഋഷിമാരെ ഭൂമിയിലേക്ക് അയച്ചു. ഈ മനു – മയാദി പഞ്ചബ്രഹ്മാക്കൾ വഴി ബ്രഹ്മനിശ്ചയം നടത്തിപ്പോന്നു. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. ഇവർ അനേകായിരം തൊഴിലുകൾ മാനവരെ പഠിപ്പിച്ചു.സ്വയംതൊഴിൽ ചെയ്ത് ഉപജീവനം നടത്താൻ പ്രാപ്തരാക്കി.

സിന്ധു നദീതട സംസ്കാരം വിശ്വകർമ്മ സംസ്കാരത്തിന്റെ അടയാളമാണ്. സനാതന ഋഷികൾ അനേകായിരം തൊഴിലുകൾ മാനവരെ പഠിപ്പിച്ചു അവരൊക്കെ ഇന്നും ആ തൊഴിലുകൾ ചെയ്ത് ജീവിതം ധന്യതയോടു സന്തുഷ്ടിയോടും മുന്നോട്ടു കൊണ്ടുപോകുന്നു. സംസ്കാരത്തിനും ലോക സംസ്കാരത്തിനും പരിവർത്തനത്തിനും അന്നും ഇന്നും വെളിച്ചത്തിന്റെ ദീപശിഖയുമായി വിശ്വകർമ്മ സമൂഹം മുമ്പോട്ട് പോകുന്നു സംവരണത്തിലും ഭരണത്തിലും പിന്നോക്കം തള്ളപ്പെട്ടെങ്കിലും വിശ്വകർമ്മജർ നൽകിയ സംഭാവനകൾ രാജ്യത്തിന്റെ നെറുകയിൽ ഒരു തിലകമായി ഇന്നും നിൽക്കുന്നു മനു – മയ – ത്വഷ്ട – ശില്പി – വിശ്വജ്ഞ എന്നീ പഞ്ചഋഷിമാരെ ഭഗവാൻ വിശ്വകർമ്മ ദേവൻ ഭൂമിയിലേക്ക് അയച്ചത് ഒരു ഋഷി പഞ്ചമി നാളിൽ ആയിരുന്നു. ഇവരെ ഭൂലോകത്തേക്ക് അയയ്‌ക്കുമ്പോൾ ഭഗവാനെ വർഷത്തിലൊരിക്കൽ വന്ന് കാണാൻ അനുവാദവും നൽകി. അങ്ങനെ മുഖം കാണിച്ച് ഭൂമിയിലെ കാര്യങ്ങൾ മുഖാമുഖം കണ്ടു ധരിപ്പിക്കാൻ എത്തുന്ന ദിവസമാണ് “ഋഷി പഞ്ചമി” എന്ന മഹത് കൂടിക്കാഴ്ച ദിനം..

വിശ്വകര്‍മ്മ ദേവൻ സ്വയംഭൂവാണ്. അതുകൊണ്ടു തന്നെ ഏതെങ്കിലുമൊരു നക്ഷത്രമോ തിഥിയോ അദ്ദേഹത്തിന്റെ ജന്മദിനമായി പറയാനാവില്ല; എങ്കിലും ഭാരത പഞ്ചാംഗത്തിലെ കന്യസംക്രാന്തിദിനത്തിലാണ് വിശ്വകര്‍മ്മ ജയന്തി ആഘോഷിച്ചു വരുന്നത്. വിശ്വകർമ്മജയന്തി എന്നത് വടക്കേ ഇന്ത്യയിലെ ഒരു പ്രത്യേക ആഘോഷമാണ്.

രാജ്യമെമ്പാടും ഈ വര്ഷം ഋഷി പഞ്ചമി ആഘോഷിക്കുന്നത് 1199 കന്നിമാസം മൂന്നാം തീയതിയാണ്. അതായത് 2023 സെപ്റ്റംബർ 20 ബുധനാഴ്ച. ലോകത്തിനു ശാന്തിയും സമാധാനവും ഐശ്വര്യവും നൽകുനൻ ഒരു മഹത്തയ ദിനം തന്നെയാണ് രീതി പഞ്ചമി എന്ന് നിസ്സംശയം പറയാം. ഈ ദിവസങ്ങളിൽ വിശ്വ കർമ്മജരുടെ ഭവനങ്ങളിലും ആരാധനാലയങ്ങളിലും നാനാഭാഗങ്ങളിലും ആഘോഷപരിപാടികൾ നടത്തി വിശ്വ കർമ്മ ദേവന്റെ  മഹത്വം  പങ്കിടുന്ന ഒരു സുദിനം കൂടിയാണ് ഋഷി പഞ്ചമി .

എഴുതിയത്
സുകു പാൽക്കുളങ്ങര
ഫോൺ : 94472 05109

Tags: Rishi PanchamiVirat VishwakarmaVishvakarma
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies