ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 10:15 am IST
Facebook
Twitter
WhatsAppTelegram

ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം സംസ്കൃതിയുടെ മഹനീയതയും ആത്മത്യാഗത്തിന്റെ ഊർജ്ജമണ്ഡലങ്ങളും നിറഞ്ഞുനിൽക്കുന്ന പവിത്രഭൂമിയാണ് ഭാരതം. നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന ഈ പുണ്യഭൂമിയിലെ പ്രകാശപൂരിതമായ സങ്കൽപ്പങ്ങളിലൊന്നാണ് ‘ഗുരു സങ്കൽപ്പം’. ഭോഗങ്ങളെല്ലാം ക്ഷണികമാണെന്നും, അജ്ഞതയുടെ ഇരുട്ടകറ്റി ജ്ഞാനത്തിന്റെ വെളിച്ചം പകരുന്ന ആചാര്യനാണ് വഴികാട്ടിയെന്നും ഭാരതീയ സംസ്കാരം നമ്മെ പഠിപ്പിക്കുന്നു. അത്തരത്തിൽ ആത്മീയ ഗുരുക്കന്മാരെ ആദരിക്കുന്നതിനായി സമർപ്പിച്ചിട്ടുള്ള വിശുദ്ധ ദിനമാണ് ആഷാഢ മാസത്തിലെ (ജൂൺ-ജൂലൈ) പൗർണമി നാളിൽ ആഘോഷിക്കുന്ന ഗുരുപൂർണിമ (വ്യാസപൂർണിമ).

‘ഗു’ എന്നാൽ അജ്ഞതയെന്നും ‘രു’ എന്നാൽ അതിനെ നശിപ്പിക്കുന്നത് എന്നും അർത്ഥം. അജ്ഞാനമാകുന്ന അന്ധകാരത്തിൽ നിന്ന് മാനവ മനസ്സുകളെ മോചിപ്പിച്ച് സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന ദിവസമാണ് ഗുരുപൂർണിമ. 2026-ൽ ജൂലൈ 29, ബുധനാഴ്ചയാണ് ഈ പുണ്യദിനം കടന്നുവരുന്നത് (ശുക്ലപക്ഷ പൗർണമി: ജൂലൈ 28 വൈകുന്നേരം 06:19 മുതൽ ജൂലൈ 29 രാത്രി 08:05 വരെ).

വേദവ്യാസ സ്മരണയും വ്യാസപൂർണിമയും
ഭാരതീയ ചരിത്രത്തിലെ ഉത്തമ ഗ്രന്ഥമായ ‘മഹാഭാരതത്തിന്റെ’ കർത്താവും, വേദങ്ങളെ ഋഗ്, യജുർ, സാമ, അഥർവ എന്നിങ്ങനെ നാലായി വിഭജിക്കുകയും പതിനെട്ട് പുരാണങ്ങൾ രചിക്കുകയും ചെയ്ത വിശ്വഗുരുവാണ് പരാശര മഹർഷിയുടെയും സത്യവതിയുടെയും പുത്രനായ കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യാസൻ. വിശ്വഗുരുവായ വേദവ്യാസന്റെ ജയന്തിദിനമായും വേദങ്ങൾ വിഭജിച്ച ദിവസമായും കരുതിയാണ് ഗുരുപൂർണിമ ആഘോഷിക്കുന്നത്. അതിനാൽ ഈ ദിനം ‘വ്യാസപൂർണിമ’ എന്നും അറിയപ്പെടുന്നു. അറിവു പകർന്നുനൽകുന്ന എല്ലാ ഗുരുക്കന്മാരെയും വേദവ്യാസന്റെ പ്രതിനിധികളായി കണ്ട് ഈ ദിവസം പൂജിക്കുന്നു.

ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ഈ ദിവസം പ്രത്യേക പൂജകളും വ്യാസപൂജയും പ്രഭാഷണങ്ങളും സത്സംഗങ്ങളും നടക്കുന്നു. ശിഷ്യന്മാർ ഗുരുവിനെ സമീപിച്ച് അനുഗ്രഹം തേടുന്നു.

ഉപനിഷത്തുകളിലെയും ശാസ്ത്രങ്ങളിലെയും ഗുരുമഹിമ

വേദങ്ങളിലും ഉപനിഷത്തുകളിലും ഭാരതീയ ചിന്തകളിലും ഗുരുവിന് ഈശ്വരതുല്യമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.
ഛാന്ദോഗ്യോപനിഷത്ത് വ്യക്തമാക്കുന്നത് “ആചാര്യവാൻ പുരുഷോ വേദ” (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാൾ സത്യത്തെ അറിയുന്നു) എന്നും, “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” (ആചാര്യനിൽ നിന്ന് അറിയപ്പെട്ട വിദ്യ മാത്രമാണ് സഫലമായിത്തീരുന്നത്) എന്നുമാണ്.

മുണ്ഡകോപനിഷത്ത് പറയുന്നത് “തദ്വിജ്ഞാനാർത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” എന്നാണ്. ജഗത്കാരണമായ ബ്രഹ്മത്തെ അറിയുവാനായി യജ്ഞത്തിനാവശ്യമായ ചമതയുമായി ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റെ അടുക്കലേക്ക് പോകണം.

ശ്രീഭഗവത് ഗീതയും ഗുരുഗീതയുമെല്ലാം ഗുരുവിന്റെ മാഹാത്മ്യം വിളിച്ചോതുന്നു. ഈ ദിനത്തിൽ ഏവരും ഭക്തിയോടെ ഭജിക്കുന്ന ചില പ്രധാന മന്ത്രങ്ങൾ ഇവയാണ്:

ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ
ഗുരുർദേവോ മഹേശ്വരഃ
ഗുരുഃ സാക്ഷാത് പരംബ്രഹ്മ
തസ്മൈ ശ്രീഗുരവേ നമഃ

(ഗുരു തന്നെ ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും. ഗുരു തന്നെയാണ് സാക്ഷാത് പരബ്രഹ്മവും. ആ ശ്രീഗുരുവിനെ ഞാൻ വന്ദിക്കുന്നു.)

അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീഗുരവേ നമഃ

(അജ്ഞാനമാകുന്ന തിമിരത്താൽ കണ്ണ് അന്ധമായവന് ജ്ഞാനമാകുന്ന അഞ്ജനം കൊണ്ട് കണ്ണുകൾ തുറപ്പിച്ചു നൽകിയ ആ ശ്രീഗുരുവിനെ ഞാൻ വന്ദിക്കുന്നു.)

അഖണ്ഡ മണ്ഡലാകാരം
വ്യാപ്തം യേന ചരാചരം
തദ്പദം ദർശിതം യേന
തസ്മൈ ശ്രീ ഗുരവേ നമഃ

(അഖണ്ഡ മണ്ഡലാകാരമായി സ്ഥിതിചെയ്യുന്ന ചരാചരങ്ങൾ യാതൊന്നാൽ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ, ആ പദത്തെ കാണിച്ചുതന്ന ഗുരുവിനെ ഞാൻ വന്ദിക്കുന്നു.)

ചൈതന്യം ശാശ്വതം ശാന്തം
വ്യോമാതീതം നിരഞ്ജനം
നാദബിന്ദു കലാതീതം
തസ്മൈ ശ്രീ ഗുരവേ നമഃ

(ചൈതന്യമായും ശാശ്വതമായും ശാന്തമായും ആകാശത്തിന് അതീതമായും നിരഞ്ജനമായും നാദബിന്ദു കലകളെ കടന്നതുമായ ശ്രീഗുരുവിനെ വന്ദിക്കുന്നു.)

സ പിതാ, സ ച മേ മാതാ
സ ബന്ധു സ ച ദേവതാ
സംസാരമോഹനാശായ
തസ്മൈ ശ്രീഗുരവേ നമഃ

(പിതാവും മാതാവും ബന്ധുവും ദേവതയും ഭവഭയങ്ങളെയും സംസാരമോഹങ്ങളെയും നശിപ്പിക്കുന്നവനും ഗുരു തന്നെയാണ്. ആ ശ്രീഗുരുവിനായി നമസ്കാരം.)

മറ്റ് ധാർമ്മിക പ്രസ്ഥാനങ്ങളിലെ പ്രാധാന്യം
ബുദ്ധമത വിശ്വാസം: ബുദ്ധമതക്കാർക്കും ഈ ദിവസം വളരെ പവിത്രമാണ്. ഗൗതമ ബുദ്ധൻ തപസ്സിന് ശേഷം തന്റെ ആദ്യ പ്രഭാഷണം (ധർമ്മചക്രപ്രവർത്തനം) സാരനാഥിൽ വെച്ച് ശിഷ്യന്മാർക്ക് നൽകിയത് ഈ ആഷാഢ പൗർണമി ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു.

സംഘപ്രസ്ഥാനങ്ങളിലെ ഗുരുപൂജ: രാഷ്‌ട്രീയ സ്വയംസേവക സംഘം വർഷംതോറും ആചരിക്കുന്ന ആറുത്സവങ്ങളിൽ ഒന്നാണ് ഗുരുപൂജ മഹോത്സവം. വ്യക്തികൾക്ക് കാലദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരാമെന്നതിനാൽ, അമരത്വമുള്ള ആദർശത്തിന്റെ പ്രതീകമായ ‘പരമ പവിത്ര ഭഗവദ്ധ്വജത്തെ’ (കാവി പതാക) ആണ് അവർ ഗുരുവായി സങ്കൽപ്പിച്ച് പൂജിക്കുന്നത്. സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ, ദൃഢമായ ആദർശമുള്ള ഒരാൾക്ക് തെറ്റായ വഴിയിൽ സഞ്ചരിക്കാനാകില്ല.

മനുഷ്യന് യഥാർത്ഥ ജ്ഞാനം പ്രദാനം ചെയ്ത്, ജീവിതയാത്രയിൽ നിർഭയനായി മുന്നേറാനും ഭൗതിക ശരീരത്തിന്റെ അനിത്യത മനസ്സിലാക്കാനും പ്രാപ്തനാക്കുന്ന പ്രേരണാസ്രോതസ്സാണ് ഗുരു. ത്രിമൂർത്തികളുടെ സമാഹൃത രൂപമായ ഗുരുക്കന്മാരോടുള്ള നന്ദിയും ആദരവും പുതുക്കാൻ ഈ ഗുരുപൂർണിമ ദിനം ഏവർക്കും പ്രചോദനമാകട്ടെ.

Tags: Guru Purnima 2026
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

വിവാഹ ബയോഡാറ്റ തയ്യാറാക്കുകയാണോ? ഫോട്ടോ മുതൽ വിദ്യാഭ്യാസം വരെ… നല്ലൊരു ആലോചന കിട്ടാൻ പ്രൊഫൈലിൽ എന്തെഴുതണം?

അറബിക്കടലിൽ പാക് പ്രകോപനം; ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക്  കപ്പൽ ഇടിച്ചു; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; ലോസ് ആഞ്ചലസില്‍ മൂന്ന് മരണം

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

റിപ്പോർട്ടർ ടിവി ഓഫീസിലെ പോലീസ് പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി; വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയതായി അറിയില്ല, ഫോണുകൾ പിടിച്ചെടുത്തത് അന്വേഷണ നടപടിയുടെ ഭാഗമെന്നും വിശദീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies