പൗരന്റെ പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് നല്‍കണം. ഇന്ന് എല്ലാവര്ക്കും തന്നെ ആധാര്‍ ഉള്ളതിനാല്‍ തന്നെ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുത്തുന്നത് സംബന്ധിച്ച് സംശയങ്ങള്‍ ഉള്ളവരാണ് അധികവും. സത്യത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് പ്രായപരിധിയുണ്ടോ?
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് അനുസരിച്ച് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് പ്രായ പരിധി ഇല്ല. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്ന സമയങ്ങളിലും ഒപ്പം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ആധാര്‍ കാര്‍ഡ് ഉണ്ടാകുന്നത് നല്ലതാണ്. നവജാത ശിശുവിന് വരെ ആധാര്‍ കാര്‍ഡ് എടുക്കാവുന്നതാണ്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായാണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്. ആധാര്‍ ലഭിക്കുന്നതിനായി അടുത്തുള്ള ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കാം. അല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയി ആധാര്‍ എന്റോള്‍ ചെയ്യാം.എന്നാല്‍ മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ലൈന്‍ ആയി ആധാര്‍ എന്റോള്‍ ചെയ്യാന്‍ സാധിക്കില്ല. ഇതിന്റെ കാരണം ചെറിയ കുട്ടികള്‍ക്ക് വിരലടയാളങ്ങളോ റെറ്റിന സ്കാനുകളോ ആവശ്യമില്ല എന്നതാണ്. പകരം അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും.
കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍, ആശുപത്രിയുടെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റോ സ്കൂളിന്റെ ഐഡി കാര്‍ഡോ ഉപയോഗിക്കാം. മാതാപിതാക്കളില്‍ ഒരാള്‍ക്ക് ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, െ്രെഡവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ പാസ്പോര്‍ട്ട് പോലുള്ള സാധുതയുള്ള ഒരു തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം.
Comments