തിരുവനന്തപുരം; തലസ്ഥാനത്ത് രണ്ടരവര്‍ഷത്തിനിടെ റോഡ് അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 104 കാല്‍നട യാത്രികര്‍ക്കെന്ന് കണക്കുകള്‍. മിക്ക അപകടങ്ങളിലും ഇരുചക്ര വാഹനങ്ങളാണ് വില്ലനായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയപാതകളില്‍ നടക്കുന്ന അപകടങ്ങളിലാണ് കൂടുതല്‍ പേരും മരിക്കുന്നത്.
2021 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കാണിത്. ഈ വര്‍ഷം ജൂലൈയില്‍ മാത്രം റോഡപകടങ്ങളില്‍ 20 കാല്‍നടയാത്രക്കാര്‍ മരിച്ചു. ഇതിലധികം പേരുടെയും ജീവനെടുക്കുന്നതിന് കാരണമായത് ഇരുചക്രവാഹനങ്ങളാണ്.
.വലിയ വാഹനങ്ങളെക്കാള്‍ കാര്‍, ഓട്ടോ, ബൈക്കുകള്‍ എന്നിവയാണ് കുടൂതലായി കാല്‍നടയാത്രക്കാരെ അപകടത്തില്‍പ്പെടുത്തുന്നത്. ഈ കാലയളവിലെ 26 കാല്‍നടയാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ അപകടങ്ങള്‍ക്ക് കാരണം കാറുകളാണ്. 11 അപകടങ്ങള്‍ ഓട്ടോറിക്ഷ മൂലമാണ്.
54% കാല്‍നടയാത്രക്കാരുടെ അപകടങ്ങളും നടന്നത് പകലാണ്. രാത്രി അപകടങ്ങളില്‍ 48 കാല്‍നടയാത്രക്കാരും പകല്‍ 56 പേരും മരിച്ചു. ഇതില്‍ 53 പേര്‍ ദേശീയപാതകളില്‍ നടന്ന അപകടത്തിലാണ് മരിച്ചത്. 47 അപകടങ്ങള്‍ ഇരുചക്രവാഹനങ്ങള്‍ മൂലമുണ്ടായതാണ്. 26 അപകടങ്ങളില്‍ കാറും 11 എണ്ണത്തില്‍ ഓട്ടോറിക്ഷകളും കാരണമായി.
















Comments