മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടം; ചരിത്രം കുറിച്ച്  വനിതാ സംവരണ ബിൽ; നാൾവഴി ഇങ്ങനെ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടം; ചരിത്രം കുറിച്ച്  വനിതാ സംവരണ ബിൽ; നാൾവഴി ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 04:05 pm IST
FacebookTwitterWhatsAppTelegram

മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ വനിത സംവരണ ബിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. മുപ്പത് വർഷത്തിലധികം ചരിത്രമുള്ള ബില്ലാണ് ഇന്ന്, പുതിയ പാർലമെന്റിൽ നടപ്പാക്കിയത്. പാർലമെന്റിൽ വനിതാ സംവരണ ബിൽ കൊണ്ടുവന്നിരുന്നെങ്കിലും പ്രതിഷേധങ്ങൾക്കൊടുവിൽ പാസാവാതെ പോവുകയായിരുന്നു. ലോക്‌സഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിൽ കൊണ്ടുവന്നത്. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്.

2008-ൽ ഭരണഘടനയിലെ 108-ാമത് ഭേദഗതി ബില്ലിലാണ സംസ്ഥാന നിയമസഭകളിലെയും പാർലമെന്റിലെയും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് (33%) സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്ന് പറയുന്നത്. 33 ശതമാനം ക്വാട്ടയിൽ എസ്സി, എസ്ടി, ആംഗ്ലോ-ഇന്ത്യൻ എന്നിവർക്ക് ഉപ സംവരണം നൽകണമെന്നും ബിൽ നിർദ്ദേശിക്കുന്നു. 15 വർഷങ്ങൾക്ക് ശേഷം സംവരണം ഇല്ലാതാകുമെന്നും ബില്ലിൽ പറയുന്നു. ഈ കാലഘട്ടത്തിൽ സ്ത്രീ പുരുഷ അന്തരം കുറയ്‌ക്കാനും സഭകളിൽ തുല്യ പ്രാധാന്യം ലഭിക്കുമെന്ന് സാരം. നിലവിൽ വനിതാ എംപിമാർ ലോക്സഭയിലെ അംഗസംഖ്യയുടെ 15 ശതമാനത്തിൽ താഴെയാണ്. പല സംസ്ഥാന അസംബ്ലികളിലും പ്രാതിനിധ്യം 10 ശതമാനത്തിൽ താഴെയുമാണ്. ഇതിന് മാറ്റം വരുത്താൻ ഈ ബില്ലിന് കഴിയും.

1998 ജൂൺ നാലിന് ബിജെപി സർക്കാരാണ് 84-ാം ഭരണഘടന ഭേദഗതിയായി വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ ബില്ലിന് ആവശ്യമായ പിന്തുണ ലഭിക്കാതെ കാലാഹരണപ്പെടുകയായിരുന്നു. ഇതിന് ശേഷം 1999, 2002, 2003 വർഷങ്ങളിലും വാജ്‌പേയി സർക്കാരിന്റെ കീഴിൽ ബിൽ വീണ്ടും അവതരിപ്പിച്ചിരുന്നെങ്കിലും വിജയം കാണാനായില്ല.

എന്നാൽ 2010-ൽ ഒന്നിനെതിരെ 186 വോട്ടുകൾക്ക് രാജ്യസഭയിൽ ബിൽ പാസാകുകയായിരുന്നു. വനിതകൾക്ക് നിയമനിർമ്മാണ സഭകളിലും പാർലമെന്റിലും 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നടപ്പിലാക്കിയത്.

Tags: HistoryWomen Reservation Bill
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies