കോട്ടയം: ആർപ്പുക്കര വാര്യമുട്ടത്ത് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവിന്റെ സുഹൃത്ത്. ആർപ്പുക്കര സ്വദേശി വിജിതയാണ് ആക്രമണത്തിന് ഇരയായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വിജിതയുടെ ഭർത്താവിന്റെ സുഹൃത്തായ അനൂപ് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ കഴുത്തിലും വയറിലും സാരമായി പരിക്കേറ്റ വിജിതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതി ഒളിവിലാണ്. പ്രതിയുമായുള്ള സൗഹൃദത്തിൽ നിന്നും യുവതി പിൻമാറിയതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പറയുന്നു. വിജിതയുടെ ഭർത്താവിനെ ആക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി പുറത്തിറങ്ങിയ ശേഷം വീണ്ടും ആക്രമണം നടത്തുകയായിരുന്നു.
Comments