പത്ത് ലക്ഷം മൈല്‍ വേഗം; സൂര്യനിൽ അതീവ അപകടകാരികളായ ഉഷ്ണ പ്രവാഹം; തരംഗത്തെ നേരിട്ട് സോളാർ പ്രോബ്; ആദിത്യ എൽ-1നെ ബാധിക്കുമോ?
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Science

പത്ത് ലക്ഷം മൈല്‍ വേഗം; സൂര്യനിൽ അതീവ അപകടകാരികളായ ഉഷ്ണ പ്രവാഹം; തരംഗത്തെ നേരിട്ട് സോളാർ പ്രോബ്; ആദിത്യ എൽ-1നെ ബാധിക്കുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 11:01 pm IST
FacebookTwitterWhatsAppTelegram

സൂര്യന്റെ പുറത്തെ പാളിയായ കൊറോണയിൽ പഠനങ്ങൾ നടത്താനായി നാസ അയച്ച ‘പാർക്കർ സോളാർ പ്രോബ്’ എന്ന പേടകത്തെ സൗര കാറ്റ് ഏറ്റതെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇതിന് പിന്നാലെ വൻ നേട്ടവും നാസയുടെ പേടകം സ്വന്തമാക്കിയിട്ടുണ്ട്. സൂര്യന്റെ കൊറോണയിൽ നിന്നുള്ള പ്ലാസ്മയുടെയും മറ്റ് കാന്തിക വസ്തുക്കളുടെയും പുറന്തള്ളലുകളാണ് കൊറോണൽ മാസ് ഇജക്ഷൻസ് (സിഎംഇ) അഥവ സൗരവാതങ്ങള്‍ എന്ന് പറയുന്നത്. ഇവയിലൂടെ സഞ്ചരിക്കുന്ന ആദ്യത്തെ ബഹിരാകാശ പേടകമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാർക്കർ സോളാർ പ്രോബ്.

സൂര്യന്റെ പുറംതോടിൽ നിന്ന് കോടിക്കണക്കിന് ടൺ പ്ലാസ്മ ആണ് കൊറോണൽ മാസ് ഇജക്ഷൻ സമയത്ത് പുറന്തള്ളുന്നത്. ഈ തരംഗങ്ങളെയും മർദ്ദത്തെയുമാണ് മനുഷ്യനിർമിത പേടകം അതിജീവിച്ചത്. സൂര്യന്റെ പ്രതലത്തിൽ നിന്ന് 9.2 ദശലക്ഷം കിലോമീറ്റർ അകലെ രണ്ട് ദിവസത്തോളമാണ് പേടകം ചെലവഴിച്ചത്. ഇതിന്റെ വീഡിയോയും നാസ പുറത്തുവിട്ടിട്ടുണ്ട്. 2018-ലാണ് നാസ സോളാർ പ്രോബ് വിക്ഷേപിച്ചത്.

Another first! Our Parker Solar Probe flew through an eruption from the Sun, and saw it “vacuuming up” space dust left over from the formation of the solar system. It’s giving @NASASun scientists a better look at space weather and its potential effects on Earth.… pic.twitter.com/AcwLXOlI6m

— NASA (@NASA) September 18, 2023

പേടകം സോളാർ സ്റ്റ്രോമിന്റെ ആഘാതത്തിലേക്ക് പതിക്കുന്നതിന്റെ ഭയനാകമായ ചിത്രങ്ങൾ നാസ പങ്കിട്ടതിന് പിന്നാലെ ആശങ്കയിലാണ് ശാസ്ത്രലോകം. മണിക്കൂറില്‍ പത്ത് ലക്ഷം മൈല്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള അതീവ അപകടകാരികളായ ഉഷ്ണ പ്രവാഹങ്ങളാണ് സൗരവാതങ്ങള്‍. ഭൂമിയുടെ കാന്തിക മണ്ഡലത്തെ ഉലയ്‌ക്കാനും കേടുവരുത്തുന്നതിനും കാരണമാകുന്നതാണ് ഈ സൗരവാതങ്ങളുടെ വരവ്.  ആദ്യമായാണ് നാസ ഇത്തരമൊരു പരീക്ഷണം നടത്തുന്നതും അതിൽ നിന്ന് കരകയറുന്നതും. ഉപഗ്രഹങ്ങൾക്കും ബഹിരാകാശ പേടകങ്ങൾക്കും മുൻപും പ്രതിഭാസത്തിന്റെ ആഘാതമുണ്ടായിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ-1 നെ പ്രതികൂലമായി ബാധിക്കുമോയെന്നാണ് ശാസ്ത്രലോകം ഭയക്കുന്നത്. തീവ്രമായ സൗരജ്വാലകളുടെ പശ്ചാത്തലത്തിലാണ് മിക്കപ്പോഴും സിഎംഇകൾ പുറന്തള്ളപ്പെടുന്നത്. ഇതിന്റെ ഫലമായി ഭൂമിയുടെ കാന്തികമേഖലയിലും മാറ്റങ്ങൾ സംഭവിക്കാം.

എന്നാൽ ഇവ ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ-1നെ ബാധിക്കുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ മികച്ച രീതിയിലുള്ള നിർമ്മാണം തന്നെയാണ് ഇതിന് പിന്നിലെ രഹസ്യം. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ആദിത്യ എൽ-1നെ സൗര കൊടുങ്കാറ്റിൽ നിന്ന് രക്ഷിക്കുന്നത്. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് 6.9 ദശലക്ഷം കിലോമീറ്റർ അകലെ എത്തിയപ്പോളാണ് നാസയുടെ പേടകത്തിൽ ആഘാതമേറ്റത്. എന്നാൽ ആദിത്യ എൽ-1 സൂര്യനിൽ നിന്ന് 15 ദശലക്ഷം കിലോമീറ്റർ അകലെ നിന്നുകൊണ്ടാണ് പഠനങ്ങൾ നടത്തുന്നത്. അമിത വികിരങ്ങളിൽ നിന്നും സിഎംഇകളിൽ നിന്നും രക്ഷിക്കാനായി പ്രത്യേകം സജ്ജമാക്കിയ ലോഹങ്ങളും വസ്തുക്കളും ഉപയോഗിച്ചാണ് പേടകം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷ നേടാൻ ആദിത്യ എൽ 1 പേടകത്തിനാകും.

Tags: NASAParker Solar ProbeSUBAditya-L1Solar Storm
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies