നാസയുടെ പാർക്കർ സോളാർ പ്രോബ് പേടകം രണ്ട് ദിവസത്തോളം സൗര കൊടുങ്കാറ്റിൽ ചിലവഴിച്ചു.ഇതോടെ സൂര്യന്റെ പ്രഭാവലയത്തിലൂടെ നേരിട്ട് സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ പേടകമായി പാർക്കർ സോളാർ പ്രോബ് മാറി. 2018 ഓഗസ്റ്റിലാണ് പേടകം വിക്ഷേപിക്കുന്നത്. ഇപ്പോഴിതാ പേടകം സൗര കൊടുങ്കാറ്റിനെ മറികടന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
സൂര്യനിൽ നിന്നുമുള്ള ചുട്ടുപൊള്ളുന്ന പ്രതലത്തിൽ നിന്നും 5.7 ദശലക്ഷം മൈൽ അഥവാ 9.2 ദശലക്ഷം കിലോമീറ്റർ അകലെയായാണ് പേടകം രണ്ട് ദിവസം ചിലവഴിച്ചത്. സൂര്യന് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന ഗ്രഹം ബുധനാണ്. ഇത് ഏകദേശം 23 ദശലക്ഷം മൈൽ അഥവാ 37 ദശലക്ഷം കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ഭൂമി സൂര്യനിൽ നിന്നും 93 ദശലക്ഷം മൈൽ അഥവാ 150 ദശലക്ഷം കിലോമീറ്റർ അകലെയാണ്.
2022 സെപ്റ്റംബർ 22-നാണ് പാർക്കർ സോളാർ പ്രോബ് സിഎംഇയിലൂടെ കടന്നുപോയത്. ഇത് സംബന്ധിച്ച വീഡിയോയും നാസ പങ്കുവെച്ചിട്ടുണ്ട്.യാത്രയിൽ സോളാർ പാർക്ക് പ്രോബ് സെക്കൻഡിൽ 840 മൈൽ അഥവാ 1,350 കിലോമീറ്റർ വേഗതയിൽ കണികകളെ കണ്ടെത്തി.