വനിത സംവരണ ബില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് സിനിമ താരങ്ങളായ തമന്ന ബാട്ടിയയും ദിവ്യ ദത്തയും. പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച ശേഷമായിരന്നു ഇവരുടെ പ്രതികരണം.
‘ഈ ചുവട് വയ്പ്പ് സാധാരണ സ്ത്രീകളെ രാഷ്‌ട്രീയത്തിലേക്ക് അടുപ്പിക്കാന്‍ പ്രചോദനമാകും’- തമന്ന പറഞ്ഞു.
‘ഇത്(വനിതാ സംവരണ ബില്‍) ഒരു വലിയ തുടക്കമാണ്. വളരെ സന്തോഷം നല്‍കുന്നകാര്യം. സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരും. പാര്‍ലമെന്റിലെ പ്രത്യേക സമ്മേളനത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ച് വലിയൊരു അനുഭവമാണ്’- ദിവ്യദത്ത പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ചുവട് വയ്പ്പിനെ പ്രശംസിച്ച് സമൂഹത്തിന്റെ നാനതുറകളില്‍ നിന്ന് നിരവധിപേരാണ് രംഗത്തെത്തിയത്.