ഏഷ്യന്‍ ഗെയിംസിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യയ്‌ക്ക് വിജയം. നായകന്‍ സുനില്‍ ഛേത്രിയുടെ ഏക ഗോളിലാണ് ബംഗ്ലാദേശ് വെല്ലുവിളി മറികടന്നത്. വിജയത്തോടെ പ്രീക്വാര്‍ട്ടര്‍ പ്രതിക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഗ്രൂപ്പ് എയില്‍ മ്യാന്മറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
85-ാം മിനിട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഇന്ത്യയ്‌ക്ക് നിര്‍ണായക വിജയം നല്‍കിയത്. കരിയറിലെ 93-ാം ഗോളാണ് ഛേത്രി ബംഗ്ലാദേശിനെതിരെ നേടിയത്. ഇന്ത്യന്‍ താരം ബ്രൈസ് മിറാന്‍ഡയെ ബോക്സില്‍ വീഴ്‌ത്തിയതിനാണ് റഫറി ഇന്ത്യക്ക് അനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.
ആദ്യ മത്സരത്തില്‍ ആതിഥേയരായ ചൈനയോട് ഇന്ത്യ 5-1ന് തോറ്റിരുന്നു. മത്സരത്തില്‍ ആശ്വാസ ഗോള്‍ നേടിയത് മലയാളി താരം കെ.പി രാഹുലായിരുന്നു. സെപ്റ്റംബര്‍ 24 നാണ് ഇന്ത്യയുടെ അടുത്ത മത്സരം.
GOAAAAAAL!#chhetri MAGIC IN THE AIR.
India scores against Bangladesh. Its 1-0
THAT IS A PENALTY…A long ball to Miranda at the edge of the box, he enters to control, but is fouled by Bangladesh captain Rahmat.
Sunil Chhetri steps up as Goalie Mitul gets ready. He drills it… pic.twitter.com/UHn5g18Cxr— nnis (@nnis_sports) September 21, 2023
“>