അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്ത് തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക സംവിധാനം ഒരുക്കി കേരള പോലീസ്. ഇരകൾക്ക് പരാതി നൽകുന്നതിനായി പ്രത്യേക വാട്ട്സ്ആപ്പ് സംവിധാനം നിലവിൽ വന്നു. ഇനി മുതൽ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ 949780900 നമ്പറിൽ രേഖപ്പെടുത്താവുന്നതാണ്. 24 മണിക്കൂറും സേവനം ലഭ്യമാകും. എപ്പോൾ വേണമെങ്കിലും വാട്ട്സ്ആപ്പ് മുഖേന പോലീസിനെ പരാതി അറിയിക്കാവുന്നതാണ്.
നിലവിൽ ടെക്സ്റ്റ് മെസേജ്, ഫോട്ടോ, വീഡിയോ, വോയിസ് മെസേജ് എന്നിങ്ങനെ മാത്രമാണ് പരാതി നൽകാൻ സാധിക്കിക. ഈ നമ്പരിൽ നേരിട്ട് വിളിച്ച് പരാതി അറിയിക്കുവാനോ സംസാരിക്കുവാനോ സാധിക്കില്ല. എന്നാൽ പരാതി നൽകിയതിന് ശേഷം ആവശ്യമുണ്ടെങ്കിൽ പരാതിക്കാരെ പോലീസ് വിളിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതായിരിക്കും. തിരുവനന്തപുരം പോലീസ് ആസ്ഥാനത്താണ് സംവിധാനം ആരംഭിച്ചിരിക്കുന്നത്.