ന്യൂഡൽഹി: ഐഫോൺ-15 സീരീസുകളുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു. ഫോണുകൾ മുൻകൂട്ടി ഓർഡർ ചെയ്തവർക്ക് ഇന്ന് ആപ്പിൾ സ്റ്റോറുകളിലെത്തി പണമടച്ച് ഫോൺ കൊണ്ടുപോകാവുന്നതാണ്. ഇന്ത്യയിലെ രണ്ട് ആപ്പിൾ സ്റ്റോറുകളിലൊന്ന് സ്ഥിതിചെയ്യുന്ന ഡൽഹിയിലെ സാകേതിലുള്ള സിറ്റിവാക്ക് മാളിൽ ഫോൺ വാങ്ങാനെത്തിയവരുടെ വലിയ നിരയാണ് അനുഭവപ്പെട്ടത്. പുലർച്ചെ നാല് മണിമുതൽ ക്യൂ നിന്നായിരുന്നു ഉപയോക്താക്കൾ ഫോൺ സ്വന്തമാക്കിയത്.
ഡൽഹിയിലെ ആപ്പിൾ സ്റ്റോറിൽ നിന്നും ഐഫോൺ-15 സീരീസ് ആദ്യമായി വാങ്ങിയ രാഹുൽ എന്ന ഉപയോക്താവ് തന്റെ സന്തോഷം മാദ്ധ്യമപ്രവർത്തകരോട് പങ്കുവച്ചു. ”രാവിലെ നാല് മണിക്ക് ഇവിടെയെത്തി. അതുകൊണ്ടാണ് ഫോൺ ആദ്യം വാങ്ങാൻ കഴിഞ്ഞത്. മുന്തിയ ഫോണുകളെല്ലാം ഞാൻ വാങ്ങാറുണ്ട്. ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 14 പ്രോ മാക്സ് എല്ലാം എന്റെ പക്കലുണ്ടായിരുന്നു. 15-ാം സീരീസ് പ്രഖ്യാപിച്ചതോടെ അതും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു. എല്ലാവരേക്കാളും മുമ്പ് തന്നെ വാങ്ങണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. ” രാഹുൽ പറഞ്ഞു.
#WATCH | Delhi | Rahul, the first customer today at the Apple Store at Select Citywalk Mall in Saket, says, "It was a great experience. I was in the queue since 4 a.m. and then purchased the phone. I have always had top phones with me. I have an iPhone 13 Pro Max and an iPhone 14… https://t.co/UKz4MQeVRY pic.twitter.com/5Z2McjIOMC
— ANI (@ANI) September 22, 2023
#WATCH | Maharashtra | Long queues of people seen outside Apple store at Mumbai's BKC – India's first Apple store.
Apple's iPhone 15 series to go on sale in India from today. pic.twitter.com/QH5JBAIOhs
— ANI (@ANI) September 22, 2023
അതേസമയം മുംബൈയിലെ ബികെസിയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണി മുതൽ ക്യൂ ഉണ്ടായിരുന്നു. പലരും 17 മണിക്കൂറോളം ക്യൂ നിന്നാണ് ഐഫോൺ സ്വന്തമാക്കിയത്. ആദ്യം ഫോൺ ലഭിക്കുക എന്നുള്ളതായിരുന്നു ഓരോ ഉപഭോക്താക്കളുടെയും ആവശ്യം. ഇതിനായി രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നിന്നുള്ളവർ രണ്ട് ആപ്പിൾ സ്റ്റോറുകളിലേക്കുമായി എത്തിയിരുന്നു. നൂറിലധികം പേരാണ് രണ്ടിടത്തും ക്യൂ നിന്നിരുന്നത്.
#WATCH | A customer outside the Apple store at Mumbai's BKC says, "I have been here since 3 p.m. yesterday. I waited in the queue for 17 hours to get the first iPhone at India's first Apple store. I have come from Ahmedabad…"
Another customer, Vivek from Bengaluru says, "…I… https://t.co/0deAz5JkCH pic.twitter.com/YE6m5cufC2
— ANI (@ANI) September 22, 2023