ഏഷ്യന്‍ ഗെയിംസിലെ പുരുഷ വോളിബോളില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. ചൈനീസ് തായ്പേയിയെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്തെറിഞ്ഞാണ് ക്വാര്‍ട്ടര്‍ പ്രവേശനം.
25-22,25-22,25-21 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ക്വാര്‍ട്ടറില്‍ ലോക റാങ്കിംഗില്‍ അഞ്ചാമതുള്ള ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍.
ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയെ തകര്‍ത്തു കൊണ്ടാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിന് തുടക്കമിട്ടത്. രണ്ടാം മത്സരത്തില്‍ കംബോഡിയയെയും പരാജയപ്പെടുത്തിയിരുന്നു. 2014ന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.