ശരീരഭാരം കുറയ്‌ക്കാനായി വിവിധ തരം ഡയറ്റുകൾ നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പല ഭക്ഷ്യ വസ്തുക്കളും ഉപയോഗിക്കുന്നതിലൂടെ മികച്ച റിസൾട്ട് കിട്ടണമെന്നില്ല. ഇക്കൂട്ടത്തിൽ ദിവസവും ഒരു ആപ്പിൾ വീതം കഴിക്കുന്നത് ഡയറ്റിന് നല്ലതാണെന്ന് ഉപദേശങ്ങൾ കിട്ടാറുണ്ട്. അത്തരത്തിലുള്ള എല്ലാ പൊടിക്കൈകളും മാറ്റി നിർത്താം.
ആപ്പിളിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയിരിക്കുന്ന ഒന്നാണ് ആപ്പിൾ സിഡർ വിനെഗർ. ആപ്പിളിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന ആപ്പിൾ സിഡെർ വിനെഗറിന്റെ ഗുണങ്ങൾ ഏറെയാണ്. ശരീശ ഭാരം കുറക്കുന്നതിനും ചർമ്മ സംരക്ഷണത്തിനും തൊണ്ട വേദയ്‌ക്കും ആപ്പിൾ സിഡെർ വിനെഗർ ഉത്തമമാണ്. ആരോഗ്യകരമായ ഒരു പാനീയമാണിത്. നന്നായി പുളിപ്പിച്ചെടുത്ത ആപ്പിളിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്. പലവിധ രോഗങ്ങൾക്കുള്ള പ്രതിവിധിയായും ഇതിനെ കണക്കാക്കാവുന്നതാണ്. അറിയാം ആപ്പിൾ സിഡെർ വിനെഗറിന്റെ അത്ഭുതകരമായ ഗുണങ്ങളെ കുറിച്ച്.
ദഹനത്തെ സഹായിക്കുന്നു
വയറിലുണ്ടാകുന്ന അസിഡിറ്റിയെ കുറയ്‌ക്കാൻ ശേഷിയുള്ള ഒന്നാണ് ആപ്പിൾ സിഡെർ വിനെഗർ. ഇതിൽ അടങ്ങിയിരിക്കുന്ന പോഷണങ്ങൾ വയറിലെ ദഹനക്കേട്, ശരീരവണ്ണം, ഗ്യാസ് പ്രശ്‌നങ്ങൾ, മലബന്ധം എന്നിവയെ എളുപ്പത്തിൽ കുറയ്‌ക്കുന്നു. ഇതിൽ നിറയെ പെക്റ്റിൻ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ദഹനം മെച്ചപ്പെടുത്തുന്നു.
ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു
ആപ്പിൾ സിഡർ വിനെ ഗറിന്റെ പേര് കേട്ട ഗുണങ്ങളിൽ ഒന്നാണ് ശരീരഭാരം കുറയ്‌ക്കാനുള്ള കഴിവ്. ഇതിന്റെ ഉപയോഗം ദഹനത്തെ മെച്ചപ്പെടുത്തുന്നത് വഴി കുടലിന്റെ ആരോഗ്യ സ്ഥിതിയും മെച്ചപ്പെടുന്നതിന് വഴിയൊരുക്കും. ഇങ്ങനെ രക്തത്തിലെ കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും അളവും കുറയ്‌ക്കും. നല്ലൊരു ഡയറ്റും നല്ല വ്യായാമ ശീലങ്ങളും പിന്തുടർന്നാൽ ശരീരഭാരം വേഗത്തിൽ കുറയ്‌ക്കാൻ സഹായിക്കും. സഹായിക്കും. ദിവസത്തിൽ ഒരു തവണയെങ്കിലും ഒരു ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തോടൊപ്പം കലക്കി കുടിച്ചാൽ മതിയാകും.
ചർമ്മ സൗന്ദര്യത്തിന്
മുഖക്കുരു, ചർമ്മത്തിലെ പാടുകൾ എന്നിവമാറ്റാൻ ആപ്പിൾ സിഡെർ വിനീഗർ സഹായിക്കുന്നു. ചർമ്മ സൗന്ദര്യത്തിനായി ഒരിക്കലും ആപ്പിൾ സിഡെർ വിനീഗർ ഒരിക്കലും മുഖത്ത് നേരിട്ട് പുരട്ടാൻ പാടില്ല. എണ്ണകളോടൊപ്പം ചേർത്ത് ലയിപ്പിച്ച ശേഷം മാത്രമേ ഇത് ചർമ്മത്തിൽ ഉപയോഗിക്കാൻ പാടുള്ളു.
തൊണ്ടവേദനയെ ശമിപ്പിക്കുന്നു
ആപ്പിൾ സിഡെർ വിനെഗറിന് ആന്റി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. അതിനാൽ തൊണ്ടവേദന അനുഭവപ്പെടുമ്പോൾ ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് ഇത്. അര ടീസ്പൂൺ ആപ്പി