കിടിലൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം. എറ്റവും പുതിയ അപ്‌ഡേറ്റിലാകും ഈ ഫീച്ചറുകൾ ലഭിക്കുന്നത്. ആദ്യ ഫീച്ചർ ഇൻസ്റ്റ ഫീഡിലാണ്. ഫീഡ് സക്രോൾ ചെയ്യുമ്പോൾ ഇനിമുതൽ ഐഫോണിലെ ഡൈനാമിക് ഐലന്റിന് സമാനമായ രീതിയിലാകും സ്റ്റോറികൾ കാണിക്കുക. ആകർഷണീയമായാണ് മെറ്റ ഈ പുതിയ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കളെ തുടരെ തുടരെ സ്‌റ്റോറിയിൽ പിടിച്ചുനിർത്തുാനാണ് ഈ ഫീച്ചർ.
ഇൻസ്റ്റ സ്റ്റോറികളിൽ ക്യാപ്ഷൻ ആഡ് ചെയ്യാൻ അനുവദിക്കുന്നതാണ് മറ്റൊരു ഫീച്ചർ. സ്റ്റോറി സെക്ഷനിലേ ആഡ് ക്യാപ്ഷൻ ടാബിൽ ടാപ്പ് ചെയ്താൽ ുപയോക്താക്കൾക്ക് ക്യാപ്ഷൻ ആഡ് ചെയ്യാം. പ്രിവ്യു സ്റ്റോറി ഹൈലൈറ്റാണ് മറ്റൊരു ഫീച്ചർ. സ്റ്റോറി ഹൈലൈറ്റ് കാണുമ്പോൾ പ്രിവ്യു ബട്ടൺ ടാപ്പ് ചെയ്താൽ നമുക്ക് സ്റ്റോറികൾ സെലക്ട് ചെയ്ത് കാണാനാകുമെന്നതാണ് ഇതിന്റെ ഹൈലൈറ്റ്.















