ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ എബിവിപിയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി. രാജ്യതാത്പര്യത്തിന് പ്രഥമ പരിഗണന നൽകുന്ന പ്രത്യയശാസ്ത്രത്തിലുള്ള യുവതലമുറയുടെ വിശ്വാസമാണ് ഈ വിജയം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കൾക്കിടയിൽ സ്വാമി വിവേകാനന്ദന്റെ ആദർശങ്ങളും ദേശീയതയുടെ ചൈതന്യവും നിലനിർത്താനുള്ള പ്രവർത്തകർ തുടർന്നും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിൽ എബിവിപി വൻ വിജയമാണ് കാഴ്ച്ചവെച്ചത്. നാല് പാനലുകളിൽ മൂന്നിലും എബിവിപി സ്ഥാനാർത്ഥികൾ വിജയം കണ്ടു. ഇതോടെ യൂണിവേഴ്സിറ്റിയിൽ എബിവിപി വീണ്ടും ഭരണമുറപ്പിച്ചു. പ്രസിഡന്റ്, സെക്രട്ടറി സെക്രട്ടറി ജോയിന്റ് സെക്രട്ടറി എന്നീ സ്ഥനങ്ങളാണ് എബിവിപി വിജയിച്ചത്. വൈസ് പ്രസിഡന്റ് എൻഎസ് യു തുശ്ചമായ വോട്ടിന് വിജയിക്കുകയായിരുന്നു.