ന്യൂഡൽഹി: ഈ വർഷത്തെ ദാദസാഹേബ് ഫാൽക്കെ അവാർഡ് പ്രശസ്ത ഹിന്ദി സിനിമ നടി വാഹിദ റഹ്‌മാന്. ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ സമഗ്ര സംഭാവനകള്ഡ പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്. കേന്ദ്ര വാർത്താപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് എക്‌സിലൂടെ അവാർഡ് പ്രഖ്യാപിച്ചത്.
പ്യാസ, കാഗാസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയം വാഹിദയുടെ മികവ് വിളിച്ചോതുന്നതാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിൽ വ്യത്യസ്ഥ വേഷങ്ങളിൽ വാഹിദ തിളങ്ങി. നാരി ശക്തി അഭിവന്ദൻനിയം പാർലമെന്റിൽ പാസായതിന് വേളയിൽ തന്നെ രാജ്യത്തെ സിനിമ മേഖലയിലെ ഒരു മഹിളയ്‌ക്ക് തന്നെ അവാർഡ് കരസ്ഥമാക്കിയതിൽ സന്തോഷമുണ്ടെന്നും അനുരാഗ് താക്കൂർ പ്രതികരിച്ചു.
1938ൽ തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് വഹീദ ജനിച്ചത്. പിതാവ് ഒരു ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്നു. ഭരതനാട്യ നർത്തകിയായാണ് ആദ്യകാലത്ത് വാഹിദ അറിയപ്പെട്ടിരുന്നത്. 1956 ൽ രാജ് ഘോസ്ല സംവിധാനം ചെയ്ത സിഐഡി എന്ന ചിത്രത്തിലൂടെയാണ് വാഹിദയുടെ അരങ്ങേറ്റം. 60 കളിൽ സിനിമാ രംഗത്ത് കൂടുതൽ സജീവമായി. ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക് ഭാഷകളിലായി 90ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1972 ൽ പുറത്തിറങ്ങിയ തൃസന്ധ്യയാണ് വഹീദ അഭിനയിച്ച ഏക മലയാള സിനിമ.
1972 ൽ പദ്മശ്രീയും 2011 ൽ പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്. 1971 ൽ പുറത്തിറങ്ങിയ രേഷ്മ ഔർ ഷേരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കി. പ്രമുഖ നടൻ ശശി ഖേരിയാണ് ഭർത്താവ്.