തിരുവനന്തപുരം: ലോക ടൂറിസം ദിനത്തിൽ കേരളത്തിന് ഇരട്ടി മധുരം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ടൂറിസം വകുപ്പിന്റെ പുരസ്‌കാരത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയും. ജില്ലയിലെ കാന്തല്ലൂർ ഗ്രാമമാണ് പുരസ്‌കാരത്തിന് അർഹമായിരിക്കുന്നത്. രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡാണ് കാന്തല്ലൂർ സ്വന്തമാക്കിയിരിക്കുന്നത്.
ടൂറിസത്തിന്റെ വിപുലമായ വളർച്ചയ്‌ക്ക് വേണ്ടി പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പദ്ധതികൾ പ്രാവർത്തികമാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കിയ ഗ്രാമമാണ് കന്തല്ലൂർ. പഞ്ചായത്തുമായി സഹകരിച്ച് ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതി നടപ്പാക്കിയത്. പരമ്പരാഗത ജീവിത രീതികൾക്കും ടൂറിസത്തിനും പ്രാധാന്യം നൽകിയാണ് പദ്ധതി പൂർത്തിയാക്കിയത്.