ചെന്നൈ: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്ന പരമാർശം നടത്തിയ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്. ഉദയനിധി സ്റ്റാലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തമിഴ്നാട് ഗവർണർ ആർ.എൻ രവിയ്‌ക്ക് വിഎച്ച്പി കത്ത് നൽകി.
അഖില ഭാരതീയ സന്ത് സമിതി ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഗവർണറെ കണ്ട് കത്ത് നൽകിയത്.
ഒരു വംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യണം എന്ന പ്രസ്താവനയിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഉദയനിധി സ്റ്റാലിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കാൻ ആവശ്യപ്പെടണമെന്നും, രാഷ്‌ട്രപതിയ്‌ക്ക് വിശദമായ റിപ്പോർട്ട് നൽകണമെന്നും പ്രതിനിധി സംഘം ഗവർണറെ അറിയിച്ചു.