തിരുവനന്തപുരം: വർക്കല ഇടവയിൽ ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത ബിജെപി പ്രവർത്തകന് കുത്തേറ്റു. ഇടവ സ്വദേശി ദിനേശനാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ദിനേശനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അയൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് കുത്തിപരിക്കേൽപ്പിച്ചത്. ക്ഷേത്ര ദർശനം കഴിഞ്ഞ് വരുന്നവഴിയാണ് ഗുരുദേവ ക്ഷേത്രത്തിന് മുന്നാലായി ഒരാൾ മാലിന്യം നിക്ഷേപിക്കുന്നത് ദിനേശന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ ഭാഗത്ത് നിന്ന് അപ്രത്യക്ഷിത ആക്രമണമുണ്ടായത്. ദിനേശന്റെ തലയിലാണ് കുത്തേറ്റത്. തലയിൽ എട്ടോളം സ്റ്റിച്ചുണ്ടെന്ന് പോലീസ് അറിയിച്ചു.