അഞ്ച് നൂറ്റാണ്ട് നീണ്ടുനിന്ന പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രം. നിർമ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രാമജന്മഭൂമി ട്രസ്റ്റ്.
2023 ജനുവരിയിൽ ഭക്തർക്കായി ക്ഷേത്രം തുറന്ന് നൽകുമെന്ന് രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.
500 वर्षों के संघर्ष और संकल्प का परिणाम – राम आएंगे! pic.twitter.com/YjRcxYwEf2
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) September 30, 2023
ഈ വർഷം ഡിസംബറോടെ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. പ്രാണ പ്രതിഷ്ഠ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതിദിനം 70,000-75,000 പേർക്ക് ദർശനം നടത്താൻ കഴിയും. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചാണ് ക്ഷേത്ര നിർമ്മാണം നടത്തുന്നതെന്നും ഇതുവരെ 3,500 കോടി രൂപയാണ് ഭക്തർ നൽകിയതെന്നും ട്രസ്റ്റ് കൂട്ടിച്ചേർത്തു.