ന്യൂഡൽഹി : ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി നടൻ രജനികാന്ത് . “ആരോഗ്യകരമായ അന്തരീക്ഷം ആരംഭിക്കുന്നത് വൃത്തിയുള്ള അന്തരീക്ഷത്തിൽ നിന്നാണ്.. നമുക്ക് ഇന്ത്യയെ വൃത്തിയായി സൂക്ഷിക്കാം..” എന്നായിരുന്നു താരം കുറിച്ചത്. താരത്തിന്റെ ഈ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇതിനെ കുറിച്ച് കമന്റ് ചെയ്ത് താരത്തിന്റെ ആരാധകരും രംഗത്തെത്തി.
ബോളിവുഡ് താരം അക്ഷയ് കുമാറും ശുചിത്വ ക്യാമ്പയിനിൽ പങ്കെടുക്കുന്ന തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “രാജ്യത്തിന് പുറത്തായാലും ശുചിത്വ ക്യാമ്പെയ്നിൽ പങ്കെടുക്കുന്നതിൽ നിന്ന് എന്നെ തടയാൻ കഴിയില്ല. അതിനാൽ നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്ഥലവും മനസ്സും അലങ്കോലപ്പെടാതെ സൂക്ഷിക്കാൻ നിങ്ങളുടെ പങ്ക് ചെയ്യണം “- അക്ഷയ് കുമാർ കുറിച്ചു.
ഫിറ്റ്നസ് ഇൻഫ്ലുവൻസർ അങ്കിത് ബൈയൻപുരിയയോടൊപ്പമാണ് മോദി ശുചീകരണ പ്രവർത്തികൾ നടത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.