ഭാരതീയ ഗാനങ്ങൾ, പ്രത്യേകിച്ച് കീർത്തനങ്ങൾ പാടി ഇന്ത്യയിൽ നിരവധി ആരാധകരെ സൃഷ്ടിച്ച കലാകാരിയാണ് ജർമ്മൻകാരിയായ കാസ്മേ. മൻ കീ ബാത്തിന്റെ 105 -ാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാഴ്ചാപരിമിതിയുള്ള ഈ 21-കാരിയെ കൂടുതൽ ഭാരതീയർക്ക് പരിചയപ്പെടുത്തിയിരുന്നു. ഒരിക്കൽ പോലും ഇന്ത്യയിൽ എത്തിയിട്ടില്ലാത്ത ജർമ്മൻ സ്വദേശിയായ അവർ ഇന്ത്യൻ സംഗീതങ്ങൾ ആലപിക്കാൻ ഇഷ്ടപ്പെടുന്നു എന്നുള്ളത് അഭിമാനം പകരുന്നു എന്നാണ് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞത്.
എന്നാൽ കാസാമേ ‘വൈഷ്ണവ് ജന തോ’ എന്ന സങ്കീർത്തനം ആലപിച്ചതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി. മഹാത്മാ ഗാന്ധി ലോകത്തിലെ എല്ലാ ജനങ്ങളെയും സ്പർശിച്ചിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചത്.
Gandhi Ji’s thoughts strike a chord with people all around the world!
Do hear this soulful rendition of “Vaishnava Jana To” sung by CassMae, whom I had recently mentioned during #MannKiBaat. She has shared it on her Instagram page. pic.twitter.com/dbfmJpv3k8
— Narendra Modi (@narendramodi) October 2, 2023
‘പ്രചോദനം പകരുന്ന ജീവിതം’ എന്നാണ് കേസ്മേയെ പ്രധാനമന്ത്രി മൻകി ബാത്തിൽ വിശേഷിപ്പിച്ചത്.ഒരിക്കൽ പോലും ഇന്ത്യയിൽ എത്തിയിട്ടില്ലാത്ത ജർമ്മൻ സ്വദേശിയായ അവർ ഇന്ത്യൻ സംഗീതങ്ങൾ ആലപിക്കാൻ ഇഷ്ടപ്പെടുന്നു എന്നുള്ളത് സന്തോഷം പകരുന്ന കാര്യമാണെന്നും കാഴ്ചയില്ലാത്ത കാസ്മേ സംഗീതത്തോട് കാണിക്കുന്ന താത്പര്യം പ്രചോദനകരമാണെന്നും അദ്ദേഹം പറഞ്ഞു. പരിമിതികൾ നേട്ടങ്ങൾ കരസ്ഥമാക്കാൻ കാസ്മേയെ തടഞ്ഞില്ലെന്നും സംഗീതത്തോടുള്ള അവരുടെ അഭിനിവേശം അത്ഭുതപ്പെടുത്തുന്നതാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
കാസന്ത്രാ മേ സ്പിറ്റ്മാൻ എന്നാണ് കാസ്മേയുടെ ശരിക്കുള്ള പേര്. താൻ പാടിയ ഇന്ത്യൻ ഗാനങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് കാസ്മേ ശ്രദ്ധേയയായത്. കാന്താരയിലെ വരാഹ രൂപം എന്ന ഗാനത്തിന്റെ കവറാണ് കാസ്മേയെ ഇന്ത്യയിൽ പ്രശസ്തയാക്കിയത്. നടൻ ഋഷഭ് ഷെട്ടി കാസ്മേയുടെ കഴിവിനെ പ്രശ്സിച്ച് രംഗത്തുവന്നിരുന്നു.