ഖിലാഫത്ത് സ്ഥാപിക്കാൻ ശ്രമം; ഐഇഡി സ്‌ഫോടനങ്ങൾ നടത്താൻ ഗൂഢാലോചന; കശ്മീരി ദമ്പതികൾ ഉൾപ്പെടെ അഞ്ച് ഐഎസ് ഭീകർക്ക് തടവ് ശിക്ഷ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖിലാഫത്ത് സ്ഥാപിക്കാൻ ശ്രമം; ഐഇഡി സ്‌ഫോടനങ്ങൾ നടത്താൻ ഗൂഢാലോചന; കശ്മീരി ദമ്പതികൾ ഉൾപ്പെടെ അഞ്ച് ഐഎസ് ഭീകർക്ക് തടവ് ശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 12:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്റെ ആശയങ്ങൾ പ്രചരിപ്പിച്ച കേസിൽ കശ്മീരി ദമ്പതികൾ ഉൾപ്പെടെ അഞ്ച് ഭീകരർക്ക് ന്യൂഡൽഹിയിലെ എൻഐഎ കോടതി തടവുശിക്ഷ വിധിച്ചു. ശ്രീനഗർ സ്വദേശിയായ 36 കാരനായ ജഹാൻസൈബ് സാമി, ഭാര്യ ഹിന ബഷീർ, ഹൈദരാബാദ് സ്വദേശി അബ്ദുല്ല ബാസിത്ത്, പൂനെ സ്വദേശികളായ സാദിയ അൻവർ ഷെയ്ഖ്, നബീൽ സിദ്ദിഖ് ഖത്രി എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനുമായി പ്രതികൾക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഭരണകൂടത്തിനെതിരായ ഗൂഢാലോചന, വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജഹാൻസൈബ് സാമിയേയും ഭാര്യ ഹിന ബഷീറിനേയും ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ 2020 മാർച്ച് 8-നാണ് കസ്റ്റഡിയിലെടുത്തത്. 2020 ജൂലൈ 12 ന് പൂനെയിൽ നിന്നാണ് സാദിയ അൻവർ ഷെയ്‌ഖിനേയും നബീൽ സിദ്ദിഖ് ഖത്രിയേയും പിടികൂടിയത്.

യുഎപിഎയിലെ വിവിധ വകുപ്പുകൾ പ്രകാരം 3 മുതൽ 20 വർഷം വരെ തടവ് ശിക്ഷയാണ് ജഹാൻസൈബ് സാമിക്ക് എൻഐഎ കോടതി വിധിച്ചത്. ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു ജഹാൻസൈബിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമം. രാജ്യത്തുടനീളം ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങൾ നടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായും ബിറ്റ്‌കോയിൻ വഴിയാണ്  ഫണ്ട് സമാഹരിച്ചതെന്നും എൻഐഎയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

രണ്ടാം പ്രതി ഹിന ബഷീറിന് 14 വർഷമാണ് തടവ്. താൻ ഐഎസ് അം​ഗമാണെന്ന് ചോദ്യം ചെയ്യലിൽ ഇവർ അന്വേഷണ സംഘത്തിനോട് സമ്മതിച്ചിരുന്നു. അഞ്ച് പേരെ കൂടാതെ സംഘത്തിന്റെ ഭാ​ഗമായിരുന്ന ഡോ. ബ്രേവ് എന്നറിയപ്പെടുന്ന അബ്ദുർ റഹ്മാന്റെ വിചാരണ കോടതിയിൽ നടക്കുകയാണ്. ബെംഗളൂരുവിൽ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന ഇയാളെ 2020 ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. ഇയാൾ സിറിയയിൽ പോയി തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കെടുത്തതായും ഭീകരരെ ചികിത്സിക്കുന്നതിനായി മെഡിക്കൽ ആപ്ലിക്കേഷനും നിർമിച്ചതായും എൻഐഎ കണ്ടെത്തിയിരുന്നു.

 

Tags: TerroristISIScouple
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies