ജെഎൻയുവിൽ രാജ്യവിരുദ്ധ മുദ്രാവാക്യം; അന്വേഷണ സമിതിയെ പ്രഖ്യാപിക്കാൻ സർവകലാശാല

Published by
Janam Web Desk

ന്യൂഡൽഹി: ജെഎൻയുവിൽ സ്‌കൂൾ ഓഫ് ലാംഗ്വേജസ് കെട്ടിടത്തിന്റെ ചുവരിൽ വിഘടനവാദ, രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയതിനെ തുടർന്ന് അന്വേഷണത്തിനായി സമിതിയെ പ്രഖ്യാപിക്കുമെന്ന് സർവകളാശാല. ഇന്ത്യൻ അധിനിവേശ കാശ്മീർ, ഫ്രീ കശ്മീർ, ഭഗവ ജലേഗ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ചുവരുകളിൽ നിറഞ്ഞത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ സർവകലാശാല ഭരണസമിതി ഇത് മായ്‌ക്കുകയായിരുന്നു.

ചീഫ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അവരുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിഷയം കൈകാര്യം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജെഎൻയു റെക്ടർ സതീഷ് ചന്ദ്ര ഗാർകോട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ തുടർച്ചയായി ആവർത്തിക്കുന്നതിനാൽ സംഭവങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാൻ സർവകലാശാല തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment