ബെയ്ജിംഗ് : ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിനെ ലോകം പുകഴ്‌ത്തുമ്പോൾ പാകിസ്താനും ചാന്ദ്രദൗത്യത്തിന് ഒരുങ്ങുന്നു . 2024-ൽ ചാങ്’ഇ-6 എന്ന ചാന്ദ്രദൗത്യത്തിന് ചൈന തുടക്കം കുറിക്കും . പാകിസ്താനിൽ നിന്നുള്ള ഒരു പേലോഡും ഈ ദൗത്യത്തിനൊപ്പം പോകുന്നുണ്ട്.
നിലവിൽ ഈ ദൗത്യം ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്. ചാങ്’ഇ-6 ദൗത്യത്തിൽ, ചൈന ചന്ദ്രന്റെ വിദൂര ഭാഗത്ത് നിന്ന്, അതായത് ഇരുണ്ട ഭാഗത്ത് നിന്ന് സാമ്പിളുകൾ കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത് . ചന്ദ്രന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മൂന്ന് കര ഭാഗങ്ങളിൽ ഒന്നാണിത്. ഈ സ്ഥലത്തിന് വളരെയധികം ശാസ്ത്രീയ മൂല്യമുണ്ട്. ദക്ഷിണധ്രുവത്തിനടുത്താണ് ഈ സ്ഥലം.
അന്താരാഷ്‌ട്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി നിരവധി രാജ്യങ്ങളിൽ നിന്നുള്ള പേലോഡുകൾ ഈ ദൗത്യത്തിനൊപ്പം ഉണ്ടാകുമെന്നാണ് ചൈനയുടെ അവകാശവാദം.
പാകിസ്താന്റെ ക്യൂബ്സാറ്റ് വളരെ ചെറിയ ഉപഗ്രഹമാണ്. എങ്കിലും ഇതു വഴി ചൈനയുടെ സഹായത്തോടെ ബഹിരാകാശ നിലയത്തിൽ ഇടം കണ്ടെത്താനാകുമോ എന്ന ആലോചനയിലാണ് പാകിസ്താൻ.