ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ മുൻ പാകിസ്താൻ താരം വഖാർ യൂനിസ്. ഫൈനലിസ്റ്റുകളിൽ പാകിസ്താൻ ഉൾപ്പെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. സ്വന്തം ടീമായ പാകിസ്താനെ വഖാർ തഴഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കലാശപ്പോരിൽ ഏറ്റുമുട്ടുന്നത് ആരെല്ലാമെന്ന് സ്റ്റാർ സ്പോർട്സിന്റെ ഷോയിൽ സംസാരിക്കവെയായിരുന്നു പ്രവചിച്ചത്. ആതിഥേയരായ ഇന്ത്യയും നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും തമ്മിലായിരിക്കും ഇത്തവണത്തെ കലാശപ്പോരാട്ടമെന്നാണ് യൂനിസിന്റെ പ്രവചനം.
മൂന്നാം ലോകകിരീടം ലക്ഷ്യമിട്ടാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ ടൂർണമെന്റിൽ ഇറങ്ങുക. 2011-ലെ ലോകകപ്പിൽ ആതിഥേയത്വം വഹിച്ച് കിരീടത്തിൽ മുത്തമിട്ടിരുന്നു. വീണ്ടും ആതിഥേയരാകുമ്പോൾ 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പരിചയസമ്പത്തും യുവത്വവും ഒത്തുചേർന്ന ടീമാണ് ഇന്ത്യയുടേത്. ആരാധകരും വിശ്വകിരീടത്തിൽ കുറഞ്ഞതോന്നും തങ്ങളുടെ ടീമിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. ബാറ്റിംഗിലും ബോളിംഗിലും എതിരാളികൾക്ക് മേൽ പ്രഹരമേൽപ്പിക്കാൻ കഴിയുന്ന സംഘവുമായാണ് ഇംഗ്ലണ്ട് ലോകകപ്പിനെത്തുന്നത്.