പുത്തൻ ട്രെൻഡുകൾ പരീക്ഷിക്കുന്ന കാര്യത്തിൽ മമ്മൂട്ടി കഴിഞ്ഞേ മറ്റാരും ഉള്ളു എന്ന് തന്നെ പറയാം. മാത്രമല്ല മമ്മൂട്ടി പരീക്ഷിക്കുന്ന പുത്തൻ ലുക്കുകളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയും ചെയ്യും. നീട്ടി വളർത്തിയ താടിയും മുടിയുമുള്ള ലുക്ക് മുതൽ ക്ലീൻ ഷേവ് ലുക്ക് വരെ മമ്മൂട്ടിയ്‌ക്ക് അസാദ്ധ്യമായി ഇണങ്ങുന്നവയാണ്. ഇപ്പോഴിതാ പുതിയ ഗെറ്റപ്പിൽ മമ്മൂട്ടി വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ദുബായിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ എയർപോർട്ടിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫിക്കറുമുണ്ട്. ഒരു സ്ലിംഗ് ബാഗ് അലക്ഷ്യമായി തൂക്കി സ്റ്റൈലൻ എൻട്രി തന്നെയാണ് മമ്മൂട്ടി കാഴ്ച വെക്കുന്നത്. ക്ലീൻ ഷേവ് ലുക്കിൽ ലൂസ് ജീൻസും ഫ്‌ലോറൽ പ്രിന്റഡ് ഫുൾ സ്ലീവ് ഷർട്ടുമാണ് വേഷം ഒപ്പം ഒരു സൺ ഗ്ലാസും. മമ്മൂട്ടിയുടെ മേക്കോവറുകൾ ഏറ്റെടുക്കുന്ന ആരാധകർ പുത്തൻ ലുക്കും ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.
അതേസമയം മമ്മൂട്ടി വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ ലുക്കാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം പതിപ്പാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ പ്രമോഷൻ വേദിയിൽ മമ്മൂട്ടി തന്നെ ആ വാർത്ത നിരസ്സിച്ചിരുന്നു. എന്നാൽ വൈശാഖിനൊപ്പമുള്ള ചിത്രം ഒരു കോമഡി ആക്ഷൻ ചിത്രം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.















