കറാച്ചി; പാകിസ്താനിനിലെ ഷെയ്ഖുപുരയില്‍ നിന്നുള്ള ഒരു നടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായത്. ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് മരുമകളെ ദയയില്ലാതെ മര്‍ദ്ദിക്കുന്ന ഭര്‍തൃ പിതാവിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. തടയാന്‍ ശ്രമിക്കുന്ന കൊച്ചുമക്കളെയും ഇയാള്‍ തള്ളി മാറ്റി അക്രമിക്കാന്‍ ശ്രമിക്കുന്നുണ്ട്.
നിസഹായായി തറയിലിരിക്കുന്ന യുവതിയെ ഇയാള്‍ നിഷ്‌കരുണം തല്ലുകയും ചവിട്ടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.ചപ്പാത്തി ഉരുട്ടാന്‍ ഉപയോഗിക്കുന്ന മരത്തടിയായ ‘ബെലന്‍’ ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീയെ തല്ലുന്നത്. മറ്റൊരു സ്ത്രീ അക്രമം തടയാതെ മൂകമായി നോക്കിയിരിക്കുന്നതും വീഡിയോയില്‍ കാണം.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചേര്‍ന്നാണ് ഈ വയോധികനെ അക്രമത്തില്‍ നിന്ന് തടയുന്നത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടി വയോധികനെ പിന്നിലേക്ക് തള്ളിമാറ്റുന്നതും കാണാം. ഇതിന് ശേഷമാണ് ഇയാള്‍ മര്‍ദ്ദനം അവസാനിപ്പിക്കാന്‍ തയ്യാറാകുന്നത്. വീഡിയോ വൈറലായതോടെ പ്രതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിടികൂടാന്‍ പേലീസ് തയ്യാറായിട്ടില്ല.
Violence of father-in-law against his daughter-in-law in Sheikhupura. 💔
Children are crying and saving their mother.
Did you hear their voices “mama aap apnay tamray main jao”🥺#Pakistan #PakistanEconomy #Pakistani #earthquake #bluesky #DollarRate #PakistanCricket #ImranKhan pic.twitter.com/99cdPibwW0— Sheikh Nabeel (@SheikhNabeel786) October 2, 2023
“>















