അവധികാലം ആഘോഷിക്കുകയാണ് താരദമ്പതിമാരായ വിഘ്‌നേഷ് ശിവനും നയൻതാരയും. നയൻതാരയും മകനും ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്നതായും ചിത്രത്തിൽ കാണാം. താരം തന്നെ ഈ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.
മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാനാണ് താരങ്ങൾ മലേഷ്യയിലെത്തിയത്. ക്വലാലംപൂരിൽ മക്കളുടെ ജന്മദിനാഘോഷം നടത്തിയതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ‘നയൻ സ്‌കിൻ’ എന്ന സ്‌കിൻ കെയർ ബ്രാൻഡിനും തുടക്കം കുറിച്ചിരുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വിൽപനയും തുടങ്ങിയരുന്നു. നേരത്തെ മലേഷ്യയിലെ സെലാംഗൂരിലെ ഷാ ആലം ക്ഷേത്രത്തിലും ദമ്പതികൾ ദർശനം നടത്തിയിരുന്നു.