ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് അഹമ്മദാബാദിലെത്തിയ ന്യൂസിലന്‍ഡിന് പരമ്പരാഗത ഗുജറാത്തി സ്വീകരണം. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ന്യുസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഹോട്ടലില്‍ എത്തിയ കളിക്കാരെ പരമ്പരാഗത നാടോടി നൃത്ത രൂപമായ ഗര്‍ബ അവതരിപ്പിച്ചാണ് ഹോട്ടലിലേക്ക് സ്വീകരിച്ചത്. ‘ഒന്നാമത്തെ ഗെയിമിനെ മുന്നേ സ്വാഗതം. ടീമിന്റെ ആദ്യ മത്സരം ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരെ’ എന്ന അടിക്കുറിപ്പോടെ- സ്വീകരണത്തിന്റെ വീഡിയോ ബ്ലാക്ക് കാപ്സ് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചു.
2019 ലെ ലോകകപ്പ് ഫൈനലില്‍ അവിസ്മരണീയ പോരാട്ടമാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പുറത്തെടുത്തത്. സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരം വീണ്ടും ടൈ ആയതോടെ ബൗണ്ടറിയുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 2023 ലോകകപ്പിന്റെ രണ്ട് സന്നാഹ മത്സരങ്ങളും ന്യൂസിലാന്‍ഡ് വിജയിച്ചിരുന്നു.
ഒക്ടോബര്‍ 5 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളുടെ ബ്ലോക്ക്ബസ്റ്റര്‍ ക്ലാഷോടെയാണ് ഈ വര്‍ഷത്തെ ലോകകപ്പ് ആരംഭിക്കുന്നത്.
View this post on Instagram
“>
View this post on Instagram