രജനികാന്ത് ചിത്രം ജയിലറിന്റെ വൻ വിജയത്തിന് ശേഷം പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രധാന ആകർഷണം ചിത്രത്തിലെ കാസ്റ്റിംഗ് തന്നെയായിരുന്നു. മോഹന്‍ലാലും ശിവ രാജ്കുമാറും ജാക്കി ഷ്രോഫുമായിരുന്നു അതിഥിതാരങ്ങള്‍. ഇതോടെ ചിത്രത്തിന്റെ ലെവൽ തന്നെ മാറുകയായിരുന്നു.
ഇപ്പോഴിതാ വീണ്ടും ഒരു ബോക്സ് ഓഫീസ് ഹിറ്റ് വരാനിരിക്കുകയാണ്. ജയിലറിന് ശേഷം രജനി നായകനാവുന്ന തലൈവർ 170ലും വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ ഉണ്ട്. തമിഴകത്തിന്റെ തലെെവർ രജനികാന്തും ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചനും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. റിതിക സിംഗിനും ദുഷറ വിജയനുമൊപ്പം റാണ ദഗുബാട്ടിയും ഫഹദ് ഫാസിലും മഞ്ജു വാര്യരും അടക്കമുള്ളവരാണ് എത്തുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപനം വന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്.
Welcoming the Shahenshah of Indian cinema ✨ Mr. Amitabh Bachchan on board for #Thalaivar170🕴🏼#Thalaivar170Team reaches new heights with the towering talent of the one & only 🔥 @SrBachchan 🎬🌟😍@rajinikanth @tjgnan @anirudhofficial #FahadhFaasil @RanaDaggubati… pic.twitter.com/BZczZgqJpm
— Lyca Productions (@LycaProductions) October 3, 2023
തലൈവര്‍ 170 ല്‍ അമിതാഭ് ബച്ചന് അതിഥിതാരമാണോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതാണ് ഇപ്പോൾ ആരാധകരെ സംശയത്തിലാക്കിയിരിക്കുന്നത്. 32 വർഷങ്ങൾക്ക് മുമ്പ് ബോക്സ് ഓഫീസ് വിറപ്പിച്ച താരങ്ങൾ വീണ്ടും ഒന്നിക്കുമ്പോൾ സ്ക്രീനിൽ മിനുറ്റുകൾ മാത്രമാകാൻ സാധ്യതയില്ലെന്നാണ് ആരാധകർ പറയുന്നത്. വർഷങ്ങൾക്ക് ശേഷം ചരിത്രം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രേക്ഷകർ കരുതുന്നത്. അഭിനയ ചക്രവർത്തികൾ ഒന്നിച്ചെത്തുമ്പോൾ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെടുത്തുന്നതാകും ടി ജെ ജ്ഞാനവേലിന്റെ കഥയെന്ന് നിസംശയം പറയാം. തലൈവർ 170ലും ജയിലറിന് സംഗീതമൊരുക്കിയ അനിരുദ്ധ് തന്നെയാണ് സംഗീത സംവിധായകന്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്.
പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ കാസ്റ്റിംഗ്. എന്നാൽ ഈ കാസ്റ്റിംഗിലെ കൗതുകങ്ങളിലൊന്ന് മൂന്ന് പതിറ്റാണ്ടിന് ശേഷം ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന രജനി- ബച്ചന് കോമ്പിനേഷനാണ്. അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ അവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ഹം എന്ന ചിത്രമാണ് അക്കൂട്ടത്തിലെ ബിഗസ്റ്റ് ഹിറ്റായിരുന്നു. മുകുള്‍ എസ് അനന്ദിന്റെ സംവിധാനത്തില്‍ 1991 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. 18 കോടിയാണ് അന്ന് ഈ ചിത്രം നേടിയത്.