കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്തെ സൈക്കിൾ കടയിൽ നിന്നും ന്യൂജെൻ സൈക്കിളുകൾ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. മാറാട് സ്വദേശി കെ. ജംഷീർ, വിജേഷ് എന്നിവരാണ് പിടിയിലായത്. സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
സൈക്കിൾ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് കോഴിക്കോട് ജനറൽ ആശുപത്രിയ്ക്ക് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
മോഷണം നടത്തിയ നാല് സൈക്കിളുകൾ പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജംഷീറും വിജേഷും മറ്റൊരു പ്രതിയും സൈക്കിളുകൾ മോഷ്ടിച്ച ശേഷം വിജേഷിന്റെ ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് പോകുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.