അനന്ത് അംബാനി-രാധിക മെർച്ചൻ്റ് വിവാഹം ജൂലൈ 12ന്. സേവ് ദി ഡേറ്റ് ക്ഷണക്കത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് തീയതി വ്യക്തമായത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന വിവാഹം മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാകും നടക്കുക. അംബാനി കുടുംബം കുറച്ച് അതിഥികൾക്ക് സേവ് ദി ഡേറ്റിന്റെ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ഔദ്യോഗിക ക്ഷണ പത്രിക ഉടനെ നൽകുമെന്നും ഇതിൽ വ്യക്തമാക്കുന്നു.
ചുവപ്പിലും സ്വർണ നിറത്തിലും ഡിസൈൻ ചെയ്തിരിക്കുന്ന കാർഡിൽ മൂന്നു ദിവസത്തെ ചടങ്ങുകളുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളും ഫോർമൽ വസ്ത്രങ്ങളുമാണ് ഓരോ ദിവസത്തെയും ചടങ്ങിന് ഡ്രെസ് കോഡായി പറഞ്ഞിരിക്കുന്നത്. മൂന്നു ദിവസവും ഇന്ത്യൻ പാരമ്പര്യത്തെ മുറുകെ പിടിച്ചുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടതെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
നിലവിൽ അംബാനി കുടുംബ ക്രൂയിസ് ഷിപ്പിൽ പ്രീ വെഡിംഗ് ആഘോഷങ്ങളിലാണ്. 31ന് പേരക്കുട്ടിയായ വേദയുടെ ജന്മദിനാഘോഷവും നടക്കും.ബോളിവുഡ് താരങ്ങളടക്കം വിവിധ മേഖലയിലെ 300 വിഐപി അതിഥികളെയാണ് ക്രൂയിസിലെ ആഘോഷങ്ങൾക്ക് ക്ഷണിച്ചിരിക്കുന്നത്.