ഏകദിന ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റിനായി തന്നെ സമീപിക്കരുതെന്ന് സുഹൃത്തുകളോടും ആരാധകരോടും ഇന്ത്യൻ താരം വിരാട് കോഹ്ലി. ടിക്കറ്റിനായി തന്നെയും സമീപിക്കരുതെന്ന് താരത്തിന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മയും ഇൻസ്റ്റാഗ്രമിലൂടെ അറിയിച്ചിട്ടുണ്ട്.
ലോകകപ്പ് ടിക്കറ്റിനായി എന്നോട് അഭ്യർത്ഥിക്കരുതെന്നും വീടുകളിൽ ഇരുന്ന് കളികാണാനുമാണ് ആരാധകരോട് താരം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചത്. അയക്കുന്ന മെസേജുകൾക്ക് വിരാടിൽ നിന്നും മറുപടി ലഭിക്കുന്നില്ലെങ്കിൽ തന്നോട് ആരും സഹായം അഭ്യർത്ഥിക്കരുതെന്നാണ് വിരാടിന്റെ ട്വിറ്റ് പങ്കിട്ടുകൊണ്ടുള്ള അനുഷ്‌കയുടെ പ്രതികരണം.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നാളെ ആരംഭിക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും.