കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് ഷമീലാണ് പിടിയിലായത്. കൂടാതെ മൂന്ന് ലിറ്റർ മാഹി മദ്യം കൈവശം വച്ചതിന് സൗത്ത് ബീച്ചിൽ നിന്ന് സേലം സ്വദേശി ആനന്ദകുമാറിനേയും നാല് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പാവമണി റോഡിൽ നിന്ന് പശ്ചിമ ബംഗാൾ സ്വദേശി രാജേഷ് മോദകിനേയും എക്സൈസ് സംഘം പിടികൂടി.
അതേസമയം കഴിഞ്ഞദിവസം കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 8 കിലോ കഞ്ചാവും കണ്ടെടുത്തു. കൊറ്റങ്കര സ്വദേശി സനൽ കുമാറിനെയാണ് കൊല്ലം റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.