ലക്നൗ: യുപിയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ പുനർനാമകരണം ചെയ്തു. പ്രതാപ്ഗഡ്, ആന്റു, ബിഷ്നാഥ്ഗഞ്ച് തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളുടെ പേരുകളാണ് പുനർനാമകരണം ചെയ്തത്. മാറ്റിയ പേരുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
നോർത്ത് റെയിൽവേ അധികൃതരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പേരുകൾ പുനർനാമകരണം ചെയ്തിരിക്കുന്നത്. പ്രതാപ്ഗഡ് റെയിൽവേ സ്റ്റേഷന്റെ പേര് ‘മാ ബെൽഹ ദേവി ധാം പ്രതാപ്ഗഡ് ജംഗ്ഷൻ’ എന്നും ആന്റു സ്റ്റേഷൻ ‘മാ ചണ്ഡികാ ദേവി ധാം അന്തു എന്നും ബിഷ്നാഥ്ഗഞ്ച് റെയിൽവേ സ്റ്റേഷന്റെ പേര് ‘ശനിദേവ് ധാം ബിഷ്നാഥ്ഗഞ്ച്’ എന്നുമാണ് മാറ്റിയത്.
ഈ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളുടെ അക്ഷരമാലാക്രമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നതിൽ മാറ്റമുണ്ടാകില്ലെന്ന് റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.