ഇടുക്കി: അടിമാലിയിൽ 5.240 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശി ചിറപ്പുറത്ത് കിരൺ (21) ആണ് പിടിയിലായത്.
പ്രതി സഞ്ചാരിച്ചിരുന്ന സ്വിഫ്റ്റ് കാറിന്റെ ഡിക്കിയിൽ ബാഗിൽ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവും മറ്റു ലഹരി വസ്തുക്കളുമുണ്ടായിരുന്നത്. വില്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിക്കൂടിയത്.
അതേസമയം കൊല്ലത്ത് 8 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വാഹന പരിശോധനയ്ക്കിടെ ഇയാളുടെ സ്കൂട്ടറിൽ നിന്നും 50 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. തുടർന്ന് യുവാവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 8 കിലോ കഞ്ചാവ് കൂടി കണ്ടെടുത്തത്. കൊറ്റങ്കര മാമ്പുഴ കോളശ്ശേരി ലക്ഷം വീട്ടിൽ സനൽ കുമാറിനെയാണ് (30) കൊല്ലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.