കൊച്ചി : ഇസ്ലാമിനെ താറടിക്കാനാണ് ചിലരുടെ ശ്രമമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ . മട്ടാഞ്ചേരിയിൽ സമസ്ത സംഘടിപ്പിച്ച മദ്ഹുറസൂൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിഫ്രി തങ്ങൾ.
മുസ്ലീം പെൺകുട്ടികളുടെ തട്ടം നീക്കിയെന്ന് ചിലർ അഭിമാനം കൊള്ളുന്നു. മുസ്ലീം കുട്ടികളെ സംബന്ധിച്ച് തലമറയ്ക്കുക എന്നത് നാണം മറയ്ക്കുക എന്നതാണ് . ഐക്യമില്ലാതെ രാഷ്ട്രത്തിന് വളരാനാകില്ലെന്നും ശാസ്ത്ര നേട്ടങ്ങൾ സമൂഹത്തിന് ഫലം ചെയ്യാൻ സ്നേഹം നിലനിൽക്കണമെന്നും തങ്ങൾ പറഞ്ഞു
തട്ടം വിവാദത്തിൽ കെ അനിൽകുമാറിനെ സിപിഎം തള്ളിപ്പറഞ്ഞെങ്കിലും സമസ്തയുടെ പ്രതിഷേധം ഇന്നും നിലനിൽക്കുന്നുവെന്നതിന്റെ തെളിവാണീ വാക്കുകൾ.