ആമസോൺ ആരംഭിച്ച ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിയായ കൈപ്പർ ഇന്റർനെറ്റ് നെറ്റ്‌വർക്കിനുള്ള പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങൾ വെള്ളിയാഴ്ച ഫ്‌ളോറിഡയിൽ നിന്നും വിക്ഷേപിച്ചു.
1000 കോടി ഡോളർ മുതൽ മുടക്കിൽ തുടങ്ങുന്ന കൈപ്പറിലൂടെ ആമസോൺ ലക്ഷ്യമിടുന്നത് സ്പെയ്സ് എക്‌സിന്റെ സ്റ്റാർ ലിങ്കിന് സമാനമായ ഉപഗ്രഹ ശ്യംഖലയാണ്. ആമസോണിന്റെ ചിഹ്നം പതിപ്പിച്ച യുണെറ്റഡ് ലോഞ്ച് അയലൻസിന്റെ അറ്റലസ് 5 റോക്കറ്റിൽ രണ്ട് കൈപ്പർ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
സ്റ്റാർ ലിങ്കിനോട് മത്സരിക്കുന്നതിനുള്ള ആദ്യ പടിയായാണ് ആമസോൺ ഇന്നലെ വിക്ഷേപിച്ച കൈപ്പർ പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങൾ. സ്പെയ്സ്് എക്‌സ് ആദ്യ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച 2019 ലണ് ആമസോൺ തങ്ങളുടെ ഇന്റർനെറ്റ് നെറ്റ് വർക്ക് പദ്ധതിയായ കൈപ്പർ പ്രഖ്യാപിക്കുന്നത്. 1000ത്തിലധികം ഉപഗ്രഹങ്ങളാണ് ഇതിനായി വിക്ഷേപിക്കുന്നത്.
2026 ഓടെ പദ്ധതിയുടെ പകുതിയിലധികവും പൂർത്തീകരിക്കാനാണ് ആമസോണിന് യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ നൽകിയ നിർദേശം.
അടുത്ത കുറഞ്ഞ വർഷത്തിനുള്ളിൽ 3,236 ലധികം സാറ്റ്‌ലെറ്റും ആഗോളതലത്തിൽ ബ്രോഡ്ബാന്റ് കണക്ഷനും നൽകാൻ ആമസോൺ ശ്രമിക്കുന്നുണ്ട്. ആമസോണിന്റെ ഈ ഉപഗ്രഹങ്ങൾ 367 മുതൽ 392 മൈൽ വരെ സഞ്ചരിക്കും, അതുകൊണ്ട് തന്നെ കേബിളിനും ഫൈബറിനും എത്തിച്ചേരാൻ പറ്റാത്ത സ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് എത്തിക്കാൻ സാധിക്കും.