ടെൽ അവീവ് : ഇസ്രയേലിനെതിരെയുള്ള ഹമാസ് ആക്രമണത്തിൽ പ്രതികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രേയൽ യുദ്ധത്തിലാണെന്നും വിജയിക്കുമെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സമൂഹ മാദ്ധ്യമത്തിൽ പങ്കു വെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ശത്രുക്കൾക്ക് കൃത്യമായ മറുപടി നൽകുമെന്നും നൈതന്യാഹു കൂട്ടിചേർത്തു.
ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിലേക്ക് ഗാസയിൽ നിന്നും ഹമാസ് ഭീകരർ റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ ഒന്നിലധികം മേഖലകളിൽ നിന്ന് രാവിലെ ആറരയോടെയായിരുന്നു റോക്കറ്റുകൾ വിക്ഷേപിച്ചത്. ഇതിന് പിന്നാലെ ഇസ്രായേൽ ഭരണകൂടം സ്റ്റേറ്റ് ഓഫ് വാർ പ്രഖ്യാപിക്കുകയായിരുന്നു.