ഒട്ടാവ: കാനഡയിൽ വിമാനപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചതായി കനേഡിയൻ പോലീസ്. ചില്ലിവാക്കിൽ ബ്രിട്ടീഷ് കൊളംബിയയിൽ ഇരട്ട-എഞ്ചിൻ ഘടിപ്പ ലൈറ്റ്് വിമാനം തകർന്നാണ് രണ്ട് ട്രെയിനി പൈലറ്റുമാരുടെ ജീവൻ നഷ്ടമായത്. മുംബൈ സ്വദേശികളായ അഭയ് ഗദ്രൂ, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
വിമാനം അപകടത്തിൽ പെടാനുള്ളതിന്റെ പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പ്രദേശവാസികൾക്കോ മറ്റോ പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഇരുവരും മാത്രമാണ് അപകട സമയം വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. മരണപ്പെട്ടവരുടെ കുടുംബങ്ങളെ വിവരമറിയിക്കാനുള്ള പരിശ്രമത്തിലാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്.