വാഷിംഗ്ടൺ: ഹമാസ് ഭീകരാക്രമണത്തിൽ അപലപിച്ച് അമേരിക്ക. യുഎസ് ഇസ്രയേലിനൊപ്പം നിലകൊള്ളുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ഭീകരാക്രമണത്തെ ചെറുക്കാൻ ഇസ്രായേൽ ജനതക്ക് കഴിയും. ഹമാസ് ആക്രമണത്തെ ചെറുക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അമേരിക്ക സന്നദ്ധമാണ്. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുളള സംഭാഷണത്തിൽ ജോ ബൈഡൻ വ്യക്തമാക്കി.
ഔദ്യോഗിക കണക്കനുസരിച്ച് ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ 300-ലധികം ആളുകൾ കൊല്ലപ്പെടുകയും 1590 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസയിൽ നിരവധി ഇസ്രായേലികളെ ഹമാസ് ഭീകരർ ബന്ധികളാക്കിയിട്ടുണ്ടെന്നും ഇസ്രായേലി മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യ, ഈജിപ്ത്, തുർക്കി, സൗദി അറേബ്യ, ജോർദാൻ, ഒമാൻ, യുഎഇ, യൂറോപ്യൻ പങ്കാളികൾ, പലസ്തീൻ അതോറിറ്റി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി താൻ വിഷയത്തിൽ നിരന്തരം ആശയവിനിമയം നടത്തുന്നതായും യുഎസ് പ്രസിഡന്റ് പറഞ്ഞു.















