സമ്മർദ്ദമല്ല, സ്നേഹമാണ് ആർഎസ്എസിന്റെ രീതി, നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്ട്രക്ഷേമം നടപ്പാകില്ല; വ്യക്തിനിർമ്മാണത്തിലൂടെയാണ് രാഷ്ട്രക്ഷേമം നടപ്പിലാകുക: ഡോ. മോഹൻ ഭാഗവത്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സമ്മർദ്ദമല്ല, സ്നേഹമാണ് ആർഎസ്എസിന്റെ രീതി, നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്‌ട്രക്ഷേമം നടപ്പാകില്ല; വ്യക്തിനിർമ്മാണത്തിലൂടെയാണ് രാഷ്‌ട്രക്ഷേമം നടപ്പിലാകുക: ഡോ. മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 11:51 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സമ്മർദ്ദമല്ല, സ്നേഹമാണ് ആർഎസ്എസിന്റെ രീതിയെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്‌ട്രക്ഷേമം നടപ്പാക്കാനാകില്ല. വ്യക്തിനിർമ്മാണത്തിലൂടെയാണ് രാഷ്‌ട്രക്ഷേമം നടപ്പിലാകൂവെന്നും ആർഎസ്എസ് ചെയ്യുന്നത് ഈ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. കേസരി വാരികയുടെ അമൃതശതം പ്രഭാഷണ പരമ്പരയിൽ ‘ആർഎസ്എസിന്റെ സംഘടനാ രീതിശാസ്ത്രം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രത്തിന്റെ പൂർണതയ്‌ക്ക് കലയും, കലകളുടെ പൂർണതയ്‌ക്ക് ശാസ്ത്രവും വേണം. എല്ലാ മനുഷ്യർക്കും ഇതിലൂടെ നേട്ടമുണ്ടാകുമ്പോഴാണ് സത്യം, ശിവം, സുന്ദരമാകുന്നത്. ലോകരാജ്യങ്ങൾക്ക് ധർമ്മ, അർത്ഥ, കാമ, മോക്ഷങ്ങൾ പരസ്പര ബന്ധിതമാണെന്ന ധാരണയില്ല. എന്നാൽ 4000 വർഷത്തിലേറെ പഴക്കമുളള ഡിഎൻഎയിൽ ഭാരത സംസ്‌കൃതിക്ക് അതുണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതാണ് ഇന്നത്തെ ലോകത്തിന് വേണ്ടത്. വൈവിധ്യങ്ങൾക്കെല്ലാം ഉപരിയായി നമുക്ക് അനാദിയായ ആ സംസ്‌കൃതിയുണ്ട്. ആ സംസ്‌കൃതിയാണ് ഹിന്ദുത്വം. ആർഎസ്എസ് ഹിന്ദുക്കളെ സംഘടിപ്പിക്കാൻ കാരണം ഭാരതത്തിലുള്ളവരെല്ലാം സംസ്‌കൃതിയുടെ അടിസ്ഥാനത്തിൽ ഹിന്ദുക്കളായതിനാലാണെന്നും സർസംഘചാലക് പറഞ്ഞു.

ജി 20 യിൽ ‘വസുധൈവ കുടുംബകം’ എന്ന ആശയം രാഷ്‌ട്രങ്ങൾ ആവേശത്തോടെയാണ് ഉൾക്കൊണ്ടത്. അത് ലോകത്തിന് നൽകാൻ ഭാരതം നിലനിൽക്കണം. അതാണ് ഹിന്ദുത്വത്തിന്റെ ദൗത്യം. തലപ്പത്തിരിക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കുന്നില്ല. നല്ല വ്യക്തിത്വത്തിനായി പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ അവർ രാഷ്‌ട്രത്തിനും മാനവികതയ്‌ക്കും നന്മചെയ്യുന്നു. സംഘടന സംഘടനയ്‌ക്കുവേണ്ടിയാകരുത്, നല്ല ലോകത്തിന് വേണ്ടിയാകണം.മുൻപ് ‘രാഷ്‌ട്രഭക്തിയുടെ പേര് ആർഎസ്എസ്’ എന്നൊരു മുദ്രാവാക്യമുണ്ടായിരുന്നു. എന്നാൽ രജ്ജുഭയ്യ അത് വിലക്കി. രാഷ്‌ട്രഭക്തി എന്നത് ആർഎസ്എസിന്റെ മാത്രമല്ല, എല്ലാവരുടേതും ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

മറ്റുള്ളവർക്ക് മാതൃകയായി മാറാൻ ഓരോ വ്യക്തിക്കും കഴിയണം. സ്നേഹമാണ്, സമ്മർദ്ദമല്ല സംഘത്തിന്റെ രീതി. ധാരാളം നക്ഷത്രങ്ങൾ രാത്രിയിൽകാണാം. പക്ഷേ പകൽ കാണുന്ന ഒരേയൊരു സൂര്യൻ നൽകുന്ന പ്രകാശം അതിനില്ല. കാരണം, സൂര്യൻ ഭൂമിയോട് അത്ര അടുത്താണ്. അങ്ങനെ ഓരോ പ്രവർത്തകരോടും അടുത്തുനിൽക്കുന്നതാണ് സ്നേഹത്തിലൂന്നിയ പ്രവർത്തനരീതിയെന്നും അദ്ദേഹം പറഞ്ഞു.

Tags: RSSkozhikodeDr Mohan Bhagwat
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies