കാബൂൾ: അഫ്ഗാനിസ്ഥാനിൽ തുടർച്ചയായുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 2,000 കടന്നു. 12 ഗ്രാമങ്ങളെ ബാധിച്ച ഭൂചനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും 600 വീടുകൾ പൂർണമായും തകരുകയും ചെയ്തു.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശമായ ഹെറാത്തിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇതിന് പിന്നാലെ പ്രദേശത്ത് ശക്തമായ എട്ട് തുടർ ഭൂലനങ്ങളുമുണ്ടായി. ഹെറാത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഗ്രാമങ്ങൡലാണ് തുടർ ഭൂചനങ്ങളുണ്ടായത്.
പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാദ്ധ്യയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.