വാട്‌സ്ആപ്പിൽ കൂടുതൽ സ്വകാര്യത ഉറപ്പാക്കി മെറ്റ. വാട്‌സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമാക്കാനായി പുതിയ രഹസ്യ കോഡ് പരീക്ഷിക്കുകയാണ് കമ്പനിയെന്നാണ് റിപ്പോർട്ട്. പാസ് വേഡ് ഉപയോഗിച്ച് ചാറ്റുകൾക്ക് സംരക്ഷണം ഏർപ്പെടുത്താനുള്ള സൗകര്യമാണ് പുത്തൻ അപ്‌ഡേറ്റിൽ നൽകുന്നത്. പുതിയ ഫീച്ചർ വാട്‌സ്ആപ്പ് ബീറ്റയിൽ ഈ ഫീച്ചർ ലഭ്യമാകും. വൈകാതെ എല്ലാ വാട്‌സ്ആപ്പ് ഫീച്ചറിലും ലഭിക്കുമെന്നാണ് വിവരം.
ആപ്പിന്റെ സെർച്ച് ബാറിൽ നിന്ന് ഉപയോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്ത ചാറ്റുകൾ ആക്സസ് ചെയ്യാൻ രഹസ്യ കോഡ് നൽകുകയാണ് ഫീച്ചർ ചെയ്യുന്നത്.
രഹസ്യ കോഡ് വഴി ഉപയോക്താക്കൾക്ക് മറ്റ് ഉപകരണങ്ങളിൽ നിന്ന് ചാറ്റുകൾ ലോക്ക് ചെയ്യാൻ കഴിയും. പെട്ടെന്നുള്ള ആക്സസിനായി വാട്‌സ്ആപ്പ് ഒരു വാക്കോ ലളിതമായ ഇമോജിയോ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും രഹസ്യ കോഡ് മാറ്റാനോ നീക്കം ചെയ്യാനോ കഴിയും. മെയ് മാസത്തിൽ ഉപയോക്താക്കൾക്ക് അവരുടെ ഫിംഗർപ്രിന്റ്, ഫെയ്സ്ലോക്ക് അല്ലെങ്കിൽ പാസ്‌കോഡുകൾ ഉപയോഗിച്ച് ചാറ്റുകൾ ലോക്ക് ചെയ്യാൻ അനുവദിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.
ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായാണ് ഫീച്ചർ അവതരിപ്പിച്ചത്.പാസ്‌കോഡ്, ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫെയ്സ് അൺലോക്ക് ഓപ്ഷനുകൾ ഉപയോഗിച്ച് ലോക്ക് ചെയ്ത അവരുടെ മെസെജുകൾ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കാൻ അനുവദിക്കുന്നു. സംഭാഷണങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനായി ലോക്ക് ചെയ്ത ചാറ്റ് ത്രെഡുകളെ ഈ ഫീച്ചർ മറ്റൊരു ഫോൾഡറിലേക്ക് മാറ്റും.















